രാജാവിനേയും മലര്‍ത്തിയടിച്ച രവി; രണ്ട് സീനില്‍ മാസ് കാണിച്ച് ഷമ്മി തിലകന്‍
കൊത്തയുടെയും അവിടം അടക്കി ഭരിക്കുന്ന ഗ്യാങ്‌സ്റ്റര്‍ രാജുവിന്റെയും കഥ പറയുന്ന ചിത്രം കിങ് ഓഫ് കൊത്ത റിലീസ് ചെയ്തിരിക്കുകയാണ്. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കൊത്തയിലെ പേരെടുത്ത പഴയ ഗുണ്ടയാണ് രവി. അയാള്‍ ഇപ്പോള്‍ ഗുണ്ടായിസമെല്ലാം നിര്‍ത്തി കുടുംബമായി ജീവിക്കുകയാണ്. എന്നാല്‍ അപ്പോഴേക്കും മകന്‍ അയാളുടെ പാത തെരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിന്റെ മകനായ രാജുവിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. രവിയായി ഷമ്മി തിലകന്‍ എത്തിയപ്പോള്‍ രാജുവായി ദുല്‍ഖര്‍ സല്‍മാനാണ് അഭിനയിച്ചത്.
കൊത്ത രവിയെ കണ്ടാണ് രാജുവിന് ഗുണ്ടയാവണമെന്ന പ്രചോദനം ലഭിക്കുന്നത്. ഒരു രംഗത്തില്‍ രാജുവിനെ തന്നെ മലര്‍ത്തിയടിക്കുന്നുണ്ട് രവി. അതുകൊണ്ട് തന്നെ രവിയുടെ ബാക്ക് സ്‌റ്റോറി കുറച്ചു കൂടി ഇന്ററസ്റ്റിങ്ങും ഡെപ്തുമുണ്ടാക്കുമായിരുന്നു ചിത്രത്തിന്. എന്നാല്‍ ചിത്രം രാജുവിലേക്ക് മാത്രം ഒതുങ്ങുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധവും പ്രേക്ഷകരില്‍ ഒരു ഫീലുണ്ടാക്കിയില്ല.
അച്ഛന്‍ – മകന്‍ ബന്ധം ചിത്രത്തില്‍ കാണുന്നത് പോലെ ഒരു ഫീല്‍ പ്രേക്ഷകനില്‍ ഉണ്ടാക്കില്ല. ആ പ്രശ്‌നം മറ്റ് കഥാപാത്രങ്ങളിലുമുണ്ട്. രാജുവിന് അമ്മയോടും പെങ്ങളോടും കാമുകിയോടും നാടിനോടുമെല്ലാം സ്‌നേഹം ഉണ്ടെങ്കിലും അത് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടില്ല.
വളരെ കുറച്ച് സമയത്തേക്കാണ് വന്നതെങ്കിലും ഉള്ള സമയത്ത് ഷമ്മി തിലകന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. അത് അപ്രതീക്ഷിതവുമല്ല. ഷമ്മി തിലകനില്‍ നിന്നും അതില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.
അതേസമയം പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. ഒരു നാട് മുഴുവനും പ്രേക്ഷകന് വിശ്വസിക്കാവുന്ന രീതിയില്‍ പണിതെടുക്കുന്നത് അത്ര എളുപ്പമല്ല. ആക്ഷന്‍ രംഗങ്ങളും മികവുറ്റതാണ്. ചിത്രത്തില്‍ ഏറ്റവും മികച്ച ഘടകങ്ങളിലൊന്നും ആക്ഷനാണ്. ജേക്ക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തെ എലവേറ്റ് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അള്‍ട്ടിമേറ്റ്ലി കഥക്ക് പിന്നിലെ വരുകയുള്ളു. കണ്ടന്റാണ് കിങ്, പ്രത്യേകിച്ച് മലയാളം സിനിമയില്‍. ആ ഏരിയയിലാണ് കിങ് ഓഫ് കൊത്തക്ക് പാളിച്ച പറ്റിയതും.
Content Highlight: Character and performance of Shammy Thilakan in King of Kotha