ചന്ദ്രയാന്‍-3ന്റെ ലക്ഷ്യം റഷ്യയും യു.എസും ചൈനയും കൈവരിച്ച നേട്ടം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഐ.എസ്.ആര്‍.ഒ
national news
ചന്ദ്രയാന്‍-3ന്റെ ലക്ഷ്യം റഷ്യയും യു.എസും ചൈനയും കൈവരിച്ച നേട്ടം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഐ.എസ്.ആര്‍.ഒ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th July 2023, 8:55 am

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രയാന്‍-3 വെള്ളിയാഴ്ച വിക്ഷേപണം നടത്തും. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ഉച്ചക്ക് 2.35നാണ് ചന്ദ്രയാന്‍- 3 വിക്ഷേപണം. രാജ്യത്തിന്റെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍- 3.

പദ്ധതി വിജയമായാല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി മാറാനാണ് ഇന്ത്യ ലക്ഷ്യംവെക്കുന്നത്. യു.എസും സോവിയറ്റ് യൂണിയനും ചൈനയും മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങള്‍.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍.വി.എം- 3 റോക്കറ്റാണ് ചന്ദ്രയാന്‍ 3മായി കുതിച്ചുയരുക. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷം ചന്ദ്രയാന്‍-3 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് ലക്ഷ്യം.


2019ല്‍ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ടതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നത്. അവസാന നിമിഷത്തില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായിരുന്നു ചന്ദ്രയാന്‍ -2ന്റെ പരാജയത്തന്റെ പ്രധാന കാരണം. ഈ പോരായ്മ പരിഹരിക്കാന്‍ കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാന്‍-3ല്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇറങ്ങുന്ന ചന്ദ്രോപരിതലത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ അത്യാധുനിക സെന്‍സറുകള്‍ക്കു പുറമേ രണ്ട് ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറകളും ദൗത്യത്തിലുണ്ട്.

Content Highlight: Chandrayaan-3’s target achieved by Russia, US and China; After completing the preparations, ISRO