Kerala News
ചാലക്കുടി ഫെഡറല്‍ ബാങ്ക് കവര്‍ച്ച; പ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 16, 03:07 pm
Sunday, 16th February 2025, 8:37 pm

ചാലക്കുടി: തൃശൂര്‍ പോട്ടയിലെ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ചാലക്കുടി അരിപ്പാറ സ്വദേശി റിജോയാണ് പിടിയിലായത്.

റിജോയുടെ കൈയില്‍ നിന്നും പത്ത് ലക്ഷം രൂപയും കണ്ടെടുത്തു. കടം വീട്ടാനാണ് പണം എടുത്തതെന്നാണ് പ്രതിയുടെ മൊഴി.

തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച 14.2.25 നാണ് പ്രതി ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണായകമായിരുന്നുവെന്നും പ്രതി കൃത്യം നടത്തുന്ന സമയത്ത് ഉപയോഗിച്ച സകൂട്ടര്‍ കണ്ടെടുത്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Chalakudy Federal Bank Robbery; Accused in custody