ന്യൂദല്‍ഹി: വാക്‌സിന്‍ എടുത്ത ശേഷവും കൊവിഡ് സ്ഥീരികരിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് സ്ഥീരികരിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ പൂര്‍ത്തിയാക്കി നല്‍കേണ്ട ഫോമില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഏത് വാക്‌സിന്‍ ആണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാനുള്ള കോളവും നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് രോഗികള്‍ വര്‍ധിച്ച് വരുന്നുണ്ട്. രണ്ടാം തരംഗത്തിന് വ്യാപന വേഗത കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. രാത്രി 8 മണി മുതല്‍ രാവിലെ 7 മണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 1,15736 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.28 കോടിയായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക