Advertisement
national news
ജില്ലാ ഭരണകൂടം തടഞ്ഞ അദാനിയുടെ കാട്ടുപള്ളി തുറമുഖ വിപുലീകരണത്തെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 06, 01:02 pm
Saturday, 6th February 2021, 6:32 pm

ചെന്നൈ: അദാനിയുടെ കാട്ടുപള്ളി തുറമുഖ വിപുലീകരണത്തെ പിന്തുണച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കകളെ തുടര്‍ന്ന് ജനുവരി 22 ന് തിരുവള്ളൂര്‍ ജില്ലാ ഭരണകൂടം നിര്‍ത്തിവെപ്പിച്ച പദ്ധതിയെയാണ് കേന്ദ്രമന്ത്രി പിന്തുണച്ച് രംഗത്തെത്തിയത്.

ചെന്നൈയില്‍ നിന്നുള്ള എം.പിമാരായ തമിഴച്ചി തങ്കപാണ്ഡ്യനും കലാനിധി വീരസ്വാമിയും വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശത്ത് പദ്ധതി എന്തിനാണെന്നും എം.പിമാര്‍ ചോദിച്ചു.

തീരദേശ നിയന്ത്രണ മേഖല വിജ്ഞാനപ്രകാരം ഇത് നിരോധിച്ചതല്ലേയെന്നും എം.പിമാര്‍ ചോദിച്ചു.

അതേസമയം പുതിയ തുറമുഖം നിര്‍മ്മിക്കുന്നതിനാണ് തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം ബാധകമെന്നും നിലവിലെ തുറമുഖം വിപുലീകരിക്കുന്നതിന് ഇത് തടസമല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Centre defends Adani’s Kattupalli port expansion near Chennai