ഒറ്റ ദിവസം 11,929 പേര്‍ക്ക് കൊവിഡ്; 9,000 കടന്ന് മരണ നിരക്ക്
COVID-19
ഒറ്റ ദിവസം 11,929 പേര്‍ക്ക് കൊവിഡ്; 9,000 കടന്ന് മരണ നിരക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2020, 9:45 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 11,929 പേര്‍ക്ക്. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.

ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.2 ലക്ഷം കടന്നു.

1,49,348 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. 1,62,379 പേര്‍ രോഗമുക്തരായി.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,195 ആയി. ഇന്നലെ മാത്രം 311 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച രാജ്യത്ത് ആദ്യമായി ഒറ്റദിനം 10000 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് രോഗികളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ.

മഹാരാഷ്ട്രയിലും ദല്‍ഹിയിലും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.