ന്യൂദല്‍ഹി: ചേരി-ചേരാ പ്രസ്ഥാനം, ശീതസമര കാലഘട്ടം, ആഫ്രോ-ഏഷ്യന്‍ പ്രദേശങ്ങളിലെ ഇസ് ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗള്‍ കോടതികള്‍, വ്യവസായ വിപ്ലവം തുടങ്ങിയ പാഠഭാഗങ്ങള്‍ സിലബസില്‍നിന്ന് ഒഴിവാക്കാന്‍ ഒരുങ്ങി സി.ബി.എസ്.ഇ
11, 12 ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്നാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത്.
പത്താംക്ലാസിലെ ‘ഭക്ഷ്യ സുരക്ഷ’ എന്ന പാഠഭാഗത്ത് ‘കാര്‍ഷികമേഖലയില്‍ ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍’ എന്ന ഭാഗവും ഒഴിവാക്കി. ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയും സിലബസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സിലബസ് യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി എന്‍.സി.ഇ.ആര്‍.ടിയുടെ നിര്‍ദേശപ്രകാരമാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് സി.ബി.എസ്.ഇയുടെ വിശദീകരണം.
പതിനൊന്നാം ക്ലാസിലെ ‘സെന്‍ട്രല്‍ ഇസ്‌ലാമിക് ലാന്‍ഡ്സ്’ എന്ന പാഠഭാഗത്ത് ആഫ്രോ-ഏഷ്യന്‍ മേഖലയിലെ ഇസ് ലാമിക സാമ്രാജ്യങ്ങളുടെ ഉദയത്തെ കുറിച്ചും അവരുടെ സാമൂഹിക സാമ്പത്തിക സംഭാവനകളെക്കുറിച്ചുമാണ് പറയുന്നത്. ഈ പാഠഭാഗമാണ് ഒഴിവാക്കുന്നത്.