കൊച്ചി: ‘സി.ബി.ഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് അല്ല സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ ആണെന്ന ജഗതിയുടെ മാസ്സ് ഡയലോഗ് കോടതി മുറിക്കുള്ളില്‍ പറഞ്ഞ് അഭിഭാഷകന്‍.
ലൈഫ് മിഷന്‍ ക്രമക്കേടിലെ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തുള്ള ഹരജിയില്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സി.ബി.ഐ അഭിഭാഷകന്‍ ജഗതിയുടെ ഡയലോഗ് കടമെടുത്തത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ബിനാമി ഇടപാടാണ് നടന്നതെന്ന വാദത്തെ യൂണിടാകിന്റെ അഭിഭാഷകന്‍ എതിര്‍ത്തപ്പോഴായിരുന്നു സി.ബി.ഐ ഡയറിക്കുറിപ്പിലെ വിക്രം എന്ന ജഗതി കഥാപാത്രം പറഞ്ഞ പഞ്ച് ഡയലോഗുമായി അഭിഭാഷകന്‍ എത്തിയത്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിയില്‍ യൂണിടാക് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധോലാക ഇടപാടാണ് നടന്നതെന്ന വാദത്തിനൊടുവിലായിരുന്നു ഈ പരാമര്‍ശം.
ലൈഫ് മിഷന്‍ പദ്ധതിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കള്ളക്കടത്തു സംഘവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ രഹസ്യ ഇടപാട് നടത്തിയിട്ടുണ്ടെന്നും പദ്ധതിക്ക് പിന്നിലെ ഈ ഇടപാട് പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റും യൂണിടാകുമായുള്ള ധാരണാപത്രം കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക