Crime
യു.പിയില്‍ കന്നുകാലി വ്യാപാരിയെ മകളുടെ മുന്നിലിട്ട് വെടിവെച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 06, 02:28 pm
Saturday, 6th November 2021, 7:58 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കന്നുകാലി വ്യാപാരിയെ വെടിവെച്ചു കൊന്നു. 35 കാരനായ കമാല്‍ ഖാനാണ് കൊല്ലപ്പെട്ടത്.

പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്ന് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ചാണ് കമാല്‍ ഖാനെ അക്രമികള്‍ വെടിവെച്ചത്.

വെള്ളിയാഴ്ച രാത്രി വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മകളുമായി മടങ്ങുമ്പോഴാണ് സംഭവം. വെള്ളം വാങ്ങാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

കമാല്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചു.

സി.സി.ടി.വി ദൃശ്യം പരിശോധിച്ച പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍, ഇയാളുടെ പേരുവിവരമോ മറ്റു കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Cattle trader shot dead in UP 1 arrested