Advertisement
Kerala
കഠ്‌വ സംഭവം; ഫേസ്ബുക്ക് പോസ്റ്റിട്ട ദീപക് ശങ്കര നാരായണനെതിരേ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 27, 02:21 pm
Friday, 27th April 2018, 7:51 pm

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ എട്ടുവയസുകാരിയുടെ ക്രൂരമായ കൊലപാതകത്തെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഐ.ടി ഉദ്യോഗസ്ഥന്‍ ദീപക് ശങ്കരനാരായണനെതിരെ കേസെടുത്തു. ബി.ജെ.പി സംസ്ഥാന മീഡിയാ കണ്‍വീനറും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് ആര്‍. വാചസ്പതി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി.


Read Also : വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ അധ്യക്ഷനായി കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്


വിഷയത്തില്‍ നിയമോപദേശം തേടിയ ഡി.ജി.പി കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരാതിക്കാരനായ സന്ദീപിനെ വിളിച്ചുവരുത്തി സൈബര്‍ പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തി. ബെംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ എന്‍ജിനീയറാണ് ദീപക് ശങ്കരനാരായണന്‍.