ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിനോട് ചേര്‍ന്നുള്ള സമാധികള്‍ നീക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുന്‍പ്രധാനമന്ത്രി പി.വി നരസിംഹ റാവു, ടി.ഡി.പി സ്ഥാപകന്‍ എന്‍.ടി.രാമറാവു തുടങ്ങിയവരുടെ സമാധിസ്ഥലമാണ് ഹുസൈന്‍ സാഗറിനോട് അടുത്തുള്ളത്.
ഹുസൈന്‍ ഷാ വാലി പണികഴിപ്പിച്ച തടാകത്തിന് ചുറ്റും എകദേശം 4700 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. ഇപ്പോള്‍ തീരത്തിന്റെ വിസ്തൃതി 700 ഏക്കര്‍ പോലുമില്ല. റോഡുകളും രണ്ട് പ്രമുഖരുടെ സമാധിസ്ഥലവും ഷോപ്പുകളും വന്നതോടെയാണ് വിസ്തൃതി കുറഞ്ഞതെന്നായിരുന്നു അക്ബറുദ്ദീന്റെ പരാമര്‍ശം.
തുടര്‍ന്ന് അക്ബറുദ്ദീനെതിരെ വ്യാപക വിമര്‍ശനവുമായി ടി.ആര്‍.എസ് നേതാക്കളും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. അക്ബറുദ്ദീന്‍ പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു ഇരുപാര്‍ട്ടിനേതാക്കളുടെയും ആവശ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക