Advertisement
Kerala News
കന്യാസ്ത്രീയെ അധിക്ഷേപിക്കല്‍: പി.സി ജോര്‍ജിനെതിരെ കേസെടുത്തു; ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 01, 12:13 pm
Monday, 1st October 2018, 5:43 pm

കൊച്ചി: കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുത്തു. ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസിലാണ് പി.സി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.

കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി.സി ജോര്‍ജ് സംസാരിച്ചത്. ഐ.പി.സി 509 വകുപ്പനുസരിച്ച് കുരുവിലങ്ങാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കന്യാസ്ത്രീയെ അപമാനിച്ചതിനുള്ള തെളിവുകള്‍ ലഭിച്ചിരുന്നെങ്കിലും എം.എല്‍.എ ആയതിനാല്‍ നിയമോപദേശം തേടിയിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്നതിനുള്ള തെളിവുകള്‍ ഉള്ളതിനാല്‍ കേസെടുക്കുന്നതില്‍ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചു. തുടര്‍ന്നാണ് കേസെടുത്തത്. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. കടുത്തുരുത്തി സി.ഐയുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയിരുന്നത്.

അതേസമയം, വാര്‍ത്താ സമ്മേളനത്തിലെ മോശം പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പി.സി ജോര്‍ജ് മാപ്പ് പറഞ്ഞിരുന്നു. അറസ്റ്റിനെതിരെ പി.സി ജോര്‍ജ് പ്രതികരിച്ചിട്ടില്ല.

.