അടൂര്‍ പ്രകാശ് എം.പിക്കെതിരെ കേസ്; നടപടി ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്
Kerala
അടൂര്‍ പ്രകാശ് എം.പിക്കെതിരെ കേസ്; നടപടി ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th June 2020, 5:17 pm

തിരുവനന്തപുരം: അടൂര്‍ പ്രകാശ് എം.പിക്കെതിരെ കേസ്. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസെടുത്തത്.

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നെടുമങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. എം.പി ഉള്‍പ്പെടെ 63 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.

ഏപ്രില്‍ മാസത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് നെടുമങ്ങാട് ലോയേഴ്‌സ് കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്നും അടൂര്‍ പ്രകാശുള്‍പ്പെടെ 50 പേര്‍ക്കെതിരെ പൊലീസ് പൊലീസ് എപ്പിഡെമിക് പ്രിവന്‍ഷന്‍ ഓര്‍ഡിനന്‍സ് അനുസരിച്ചു കേസെടുത്തിരുന്നു.

സംഘടനയുടെ കോര്‍ട്ട് സെന്റര്‍ അഭിഭാഷക ക്ലാര്‍ക്കുമാര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നല്‍കുന്നതായിരുന്നു ചടങ്ങ്. 50 ലധികം പേര്‍ പങ്കെടുത്തതോടെയാണ് പൊലീസ് കേസെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ