Kerala News
തിരുവനന്തപുരത്തെ ക്യാംപസ് ഫ്രണ്ട് പ്രതിഷേധം; കേസെടുത്ത് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 30, 07:13 am
Saturday, 30th October 2021, 12:43 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്യാംപസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചിനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് കേസ്.

ലഖ്നൗവില്‍ നിന്നുള്ള രണ്ട് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.

സംഭവത്തില്‍ ലഖ്നൗ സൈബര്‍ പൊലീസാണ് കേസെടുത്തത്. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമമെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്നത് കേരളത്തിലായതിനാല്‍ യു.പി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല.

അതിനാലാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Campus Front Yogi Adithyanath Trivandrum