വിജയ് സാർ, എന്നെ വിശ്വസിച്ചതിന് നന്ദി :ക്യാമറാമാൻ മനോജ് പരമഹംസ
Film News
വിജയ് സാർ, എന്നെ വിശ്വസിച്ചതിന് നന്ദി :ക്യാമറാമാൻ മനോജ് പരമഹംസ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th October 2023, 11:24 am

റിലീസിന് മുൻപ് തന്നെ വൻ ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. വിദേശ രാജ്യങ്ങളിലും റെക്കോർഡ് അഡ്വാൻസ് ബുക്കിങ്ങാണ് ചിത്രത്തിനുള്ളത്. ലിയോയെക്കുറിച്ചുള്ള ചിത്രത്തിന്റെ ക്യാമറാമാൻ മനോജ് പരമഹംസയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്. ‘ വിജയ് സാർ , ഒരിക്കൽ കൂടി എന്നെ വിശ്വസിച്ചതിന് നന്ദി. സാർ, ലിയോയിൽ താങ്കളുടെ പ്രകടനം ശ്രദ്ധേയമാണ് ലോകേഷ് നിങ്ങളൊരു പ്രതിഭയാണ്, ഏതൊരു ഡി.ഒ.പിയും നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടപ്പെടും.

അനിരുദ്ധിന്റെ സംഗീതവും അൻപറിവ് മാസ്റ്റേഴ്സിന്റെ പ്രകടനവും എടുത്തുപറയേണ്ട കാര്യങ്ങളാണ്. കലാസംവിധായകൻ സതീഷ്, എഡിറ്റർ ഫിലോമിൻരാജ്, അതുപോലെ ചിത്രത്തിന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ്, ജഗദീഷ് പളനിസ്വാമിക്കും , ഗ്രേഡിംഗ് പ്രക്രിയയിലൂടെ ഡോൾബി വിഷൻ വർക്ക്ഫ്ലോ അവതരിപ്പിച്ച മിസ്റ്റർ രത്ന തുടങ്ങിയ എല്ലാവരുടെയും സഹകരവും ചിത്രത്തിനെ മികച്ച രീതിയിൽ സഹായിച്ചിട്ടുണ്ട്.


എന്റെ എല്ലാ സഹായികളും അസിസ്റ്റന്റ് ഡയറക്ടർമാരും മുഴുവൻ ക്രൂവിന്റെയും സഹായത്തോടെയാണ് ഈ ചെറിയ കാലയളവിൽ ഇത് സാധ്യമാക്കാൻ സാധിച്ചത്,’ മനോജ് പരമഹംസ പറഞ്ഞു.

കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് ലിയോയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ലോകേഷ് കനകരാജിന്റെ വിക്രം സിനിമയുടെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷമാണ് ലിയോ തിയേറ്ററുകളിലേക്കെത്തുന്നത്. പി.ആർ.ഓ പ്രതീഷ് ശേഖർ.

Content Highlight: cameraman Manoj paramahamsa greeting his thanks to vijay actor Vijay