തിരുവനന്തപുരം: മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ തുക വകയിരുത്തി ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സമ്പൂര്‍ണ ബജറ്റ്. മദ്യം ഉത്പാദിപ്പിക്കാനായി രണ്ടുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴില്‍ മിനി ഫുഡ് പ്രോസസിങ് പാര്‍ക്ക് കൊണ്ടുവരും. പാര്‍ക്കുകള്‍ക്കായി 100 കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്.
റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം ചേര്‍ക്കുന്നതിന് 50 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. നാളികേര വികസനത്തിന് 73 കോടിയും കൃഷി ശ്രീ പദ്ധതിക്ക് 19.81 കോടി രൂപയുമാണ് നീക്കിവെച്ചത്.