ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന് ബ്രേക് ത്രൂ നല്‍കിയിരുന്നു. ഏഴ് പന്തില്‍ നിന്നും നാല് റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയെ പുറത്താക്കിക്കൊണ്ടായിരുന്നു അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയത്. സാഹയെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചായിരുന്നു താരം പുറത്താക്കിയത്.
നിലവില്‍ രണ്ട് ഓവര്‍ മാത്രമെറിഞ്ഞ അര്‍ജുന്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. അര്‍ജുന്റെ പ്രകടനത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് ആരാധകരും എത്തിയിരുന്നു. ഇന്ത്യയുടെ ഭാവി സഹീര്‍ ഖാനാണ് താരമെന്നായിരുന്നു ആരാധകര്‍ അര്‍ജുനെ വിശേഷിപ്പിച്ചത്.
AT strikes first 🆚 GT#OneFamily #GTvMI #MumbaiMeriJaan #MumbaiIndians #IPL2023 #TATAIPL pic.twitter.com/AAeBoyCwd8
— Mumbai Indians (@mipaltan) April 25, 2023
എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ അര്‍ജുന്‍ 48 റണ്‍സ് വഴങ്ങിയിരുന്നു. 16 എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ താരം വഴങ്ങിയ 48 റണ്‍സില്‍ 31 റണ്‍സും ഒരു ഓവറില്‍ തന്നെയായിരുന്നു വഴങ്ങിയത്.
ഈ മോശം പ്രകടനത്തിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ അര്‍ജുനെ പിന്തുണച്ച് ഓസീസ് ഇതിഹാസ താരം ബ്രെറ്റ് ലീയും രംഗത്തെത്തിയിരിക്കുകയാണ്. മറ്റുള്ളവര്‍ പറയുന്നത് കണക്കിലെടുക്കേണ്ടതില്ലെന്നും മികച്ച രീതിയില്‍ പന്തെറിയാനുമാണ് താരം അര്‍ജുനോട് പറഞ്ഞത്.
‘അത്ഭുതകരമായ പല കഴിവുകളും അവനുണ്ട്. 140 കിലോമീറ്റര്‍ വേഗതിയില്‍ പന്തെറിയാന്‍ അവന് സാധിക്കും. ഒരു വലിയ സ്റ്റേഡിയത്തില്‍ ഏറെ ആരാധകര്‍ക്ക് മുമ്പില്‍ പന്തെറിയാന്‍ തനിക്ക് എളുപ്പം സാധിക്കുമെന്ന് അവന് തോന്നിയാല്‍ അവന്റെ വേഗം ഇനിയും വര്‍ധിക്കും. അവന്റേത് മികച്ച പേസാണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അവന്റെ ബൗളിങ് സ്പീഡിനെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്. മികച്ച പേസ് ബൗളറാകാനുള്ള സ്‌കില്ലുകളും ക്വാളിറ്റിയും അവനിലുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം കഴിവില്‍ വിശ്വസിക്കാനാണ് ഞാന്‍ അവനോട് പറയുന്നത്.
There’s the first wicket for @mipaltan 🙌🏻
Arjun Tendulkar with the opening breakthrough 💪🏻
Wriddhiman Saha departs for 4.
Follow the match ▶️ https://t.co/PXDi4zeBoD#TATAIPL | #GTvMI pic.twitter.com/Y0i3UrfeBn
— IndianPremierLeague (@IPL) April 25, 2023
സോഷ്യല്‍ മീഡിയയിലും മറ്റും പലതും പറയുന്നവര്‍ അവിടെ നിന്നും പറയട്ടെ. അവരെക്കൊണ്ട് അതിനേ സാധിക്കൂ. ജീവിതത്തില്‍ ഒരിക്കല്‍ പോലും പന്തെറിയാത്തവരാണ് വിമര്‍ശിക്കുന്നത്. അവര്‍ കീ ബോര്‍ഡില്‍ വിപ്ലവം നടത്തുകയാണ്,’ ലീ പറഞ്ഞു.
Content Highlight: Brett Lee backs Arjun Tendulkar