മലയാള സിനിമയിലെ മികച്ച സംവിധായകൻ – ആക്ടർ കോമ്പോ ആണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഗോദ, മിന്നൽ മുരളി എന്നീ സിനിമകൾ ടൊവിനോയുടെ അഭിനയ ജീവിതത്തിൽ വലിയ ഇപാക്ട് ഉണ്ടാക്കിയ ചിത്രങ്ങളാണ്. രണ്ടു സിനിമകളും സംവിധാനം ചെയ്തത് ബേസിൽ ജോസഫ് ആയിരുന്നു. ടൊവിനോയും ബേസിലും തമ്മിലുള്ള കൂട്ടുകെട്ടും തമാശകളും എപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പരസ്പരമുള്ള ട്രോളുകളും ആരാധകർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
ഇപ്പോൾ ടൊവിനോയെക്കുറിച്ചും ബേസിൽ ജോസഫിനെ കുറിച്ചും സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ സിജു സണ്ണി.
മിന്നൽ മുരളി ചെയ്യുന്ന സമയത്ത് നൈറ്റ് ഷൂട്ടും മറ്റുമായി ബേസിൽ ഭയങ്കരമായിട്ട് കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് ടൊവിനോ ഇടയ്ക്ക് പറയുമെന്നും ഇനി താൻ ഹിമാലയത്തിൽ വെച്ചൊരു പടം ഷൂട്ട് ചെയ്യുമെന്ന് ടൊവിനോ പറയാറുണ്ടെന്നും സിജു സണ്ണി പറയുന്നു.
ആ സിനിമയിൽ ബേസിലിനെ നായകനാക്കുമെന്നും മഞ്ഞിലൂടെ ഡ്രസില്ലാതെ ഓടുന്ന സീൻ എഴുതി വയ്ക്കുമെന്ന് ടൊവിനോ പറയാറുണ്ടെന്നും എന്നിട്ട് ആ സിനിമ താൻ തന്നെ ഡയറക്ട് ചെയ്യുമെന്ന് ടൊവിനോ പറയുമെന്നും സിജു സണ്ണി പറഞ്ഞു. ബേസിലിനോട് പ്രതികാരം ചെയ്യണമെന്ന് ടൊവിനോ എപ്പോഴും പറയാറുണ്ടെന്നും സിജു സണ്ണി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു സിജു സണ്ണി.
‘ടൊവി ചേട്ടൻ ഇടയ്ക്ക് പറയും, മിന്നൽ മുരളി ചെയ്യുന്ന സമയത്ത് നൈറ്റ് ഷൂട്ടും മറ്റുമായി ബേസിൽ ഭയങ്കരമായിട്ട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇനി ഞാൻ ഹിമാലയത്തിൽ വെച്ചൊരു പടം ഷൂട്ട് ചെയ്യും. എന്നിട്ട് ബേസിലിനെ നായകനാക്കിയിട്ട് മഞ്ഞിലൂടെ ഡ്രസില്ലാതെ ഓടുന്ന സീൻ എഴുതി വയ്ക്കും. എന്നിട്ട് ഞാൻ തന്നെ ഡയറക്ട് ചെയ്യുമെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയാറുണ്ട്. പ്രതികാരം ചെയ്യണമെന്ന് എപ്പോഴും പറയും,’ സിജു സണ്ണി പറയുന്നു.
സിജു സണ്ണി തിരക്കഥ ഒരുക്കി ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് മരണമാസ്.
വിഷു റിലീസായി എത്തുന്ന ചിത്രത്തിൽ ബേസിൽ, സിജു സണ്ണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആൻ്റണി, അനിഷ്മ അനിൽകുമാർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൊവിനോ തോമസാണ് ചിത്രത്തിൻ്റെ നിർമാതാക്കളിലൊരാൾ.
Content Highlight: Siju Sunny Talking about Tovino Thomas and Basil Joseph