ക്ഷേത്ര ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും ഭൂപരിധി ചുരുങ്ങിയതും സ്ഥിരവുമാണ്. എന്നാല്‍ കോട്ടങ്ങളുടേയും കാവുകളുടെയും അനുഷ്ഠാന കേന്ദ്രം ഗ്രാമം മൊത്തമോ അയല്‍ ഗ്രാമങ്ങള്‍ കൂടി ഉള്‍പ്പെടുന്നതുമാണ്. ഇതാണ് ക്ഷേത്രം എന്ന പേരില്‍ ചട്ടകൂടില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നത്. ഓരോ പ്രാദേശിക പാരമ്പര്യത്തെയും, സംസ്‌ക്കാരത്തെയും, ജീവിത രീതിയേയും, ഭക്ഷണ രീതിയേയും ആവശ്യങ്ങളേയും നിര്‍വ്വഹിക്കാന്‍ കഴിയുംവിധം ബന്ധപ്പെട്ട് കിടക്കുന്നതാണ് കീഴാള ആരാധന.
കാവ്, കോട്ടം, പതി എന്നെക്കെയുള്ളത് ഗോത്രപരമായ പഴമ ബോധം നിലനിര്‍ത്തുന്ന ഒന്നാണ്. നേരിട്ടുള്ള ഭൂസമ്പത്തിന്റെയും കാര്‍ഷിക വൃത്തിയുടേയും അടയാളങ്ങളായാണ് ഇവിടുത്തെ ആവിഷ്‌ക്കാരങ്ങളിലും പ്രകടമാകുന്നത്. ഈ തരത്തില്‍ നോക്കുമ്പോള്‍ കാര്‍ഷികവും പ്രകൃത്യാരാധനാപരവുമായ സംസ്‌ക്കാരത്തിന്റെ പ്രാതിനിധ്യം ഇതിനുണ്ട്.
കേരളത്തെ സംബന്ധിച്ച് കാര്‍ഷിക വൃത്തി സംഘടിതമായ തലത്തിലേക്ക് വളരുന്നത് ബ്രാഹ്മണ അധികാരത്തിന്റെ കൂടി ഭാഗമാണ്. അതിന്റെ തുടര്‍ച്ചയാണ് ക്ഷേത്ര കേന്ദ്രീകൃത ഭക്തിയിലേക്ക് പ്രവേശനം നടത്തുക എന്നതും. കാവ് എന്ന ദ്രാവിഡ ധാതുവിന്റെ അര്‍ത്ഥം തന്നെ മരക്കൂട്ടം എന്നാണ്. ഇന്ന് ഉത്തരകേരളത്തില്‍ കാവ് എന്ന പദത്തിന്റെ അര്‍ത്ഥം തെയ്യത്തെ ഉദ്ദേശിച്ചിട്ടുള്ള ചെറിയ കെട്ടിടം എന്നായി തീര്‍ന്നിരിക്കുന്നു.
മരക്കൂട്ടത്തിന്റെ നടുക്ക് കല്ല് വെച്ച് ആരാധന നടത്തുന്നതിനാലാവാം കാവ് എന്ന പേര് വന്നത്. ബ്രാഹ്മണ ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ശൂദ്ര ജനത തങ്ങളുടെ പൂര്‍വികരായിരുന്ന ആദിമ വര്‍ഗങ്ങള്‍ നടത്തിയിരുന്ന സ്ഥലങ്ങളിലെ ആരാധന തുടര്‍ന്നു കൊണ്ടു പോവുകയോ പുതിയ ആരാധനാലയങ്ങള്‍ സ്ഥാപിക്കുകയോ ചെയ്തിരുന്നു.
ഭക്തിയേക്കാളധികം ഭൂമിയുടെ നിയന്ത്രണവും നാടുവാഴികളുടെ അധികാര താല്പര്യങ്ങളുമാണ് ക്ഷേത്ര നിര്‍മ്മാണത്തിനു വഴിതെളിയിച്ചത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വരേണ്യമായ ഭക്തി പാഠങ്ങള്‍ സംസ്‌കൃതത്തിന്‍ പ്രചരിക്കുമ്പോള്‍ കീഴാളരുടെ ഭക്തി പ്രചരിക്കുന്നത് നാട്ടുമൊഴികളിലാണ്. എഴുത്തിന്റെ ആധികാരികതയുള്ള പാഠങ്ങള്‍ ഈ സംസ്‌ക്കാരത്തില്‍ കാണുകയില്ല എന്നതാണ് ഇവര്‍ക്ക് തണലാവുന്നത്. അത് തിരിച്ചറിഞ്ഞ ഫോക്‌ലോറിസ്റ്റുകളുമുണ്ട്.
ക്ഷേത്ര ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും ഭൂപരിധി ചുരുങ്ങിയതും സ്ഥിരവുമാണ്. എന്നാല്‍ കോട്ടങ്ങളുടേയും കാവുകളുടെയും അനുഷ്ഠാന കേന്ദ്രം ഗ്രാമം മൊത്തമോ അയല്‍ ഗ്രാമങ്ങള്‍ കൂടി ഉള്‍പ്പെടുന്നതുമാണ്. ഇതാണ് ക്ഷേത്രം എന്ന പേരില്‍ ചട്ടകൂടില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നത്. ഓരോ പ്രാദേശിക പാരമ്പര്യത്തെയും, സംസ്‌ക്കാരത്തെയും, ജീവിത രീതിയേയും, ഭക്ഷണ രീതിയേയും ആവശ്യങ്ങളേയും നിര്‍വ്വഹിക്കാന്‍ കഴിയുംവിധം ബന്ധപ്പെട്ട് കിടക്കുന്നതാണ് കീഴാള ആരാധന.
ഈ പറയുന്നതില്‍ നിന്ന് ഒന്ന് കൂടി വ്യത്യസ്തമാണ് പുലയ ആരാധന സമ്പ്രദായം. ഈ വിഭാഗത്തെ പൊതുവെ അടിയാറ് എന്നാണ് വിളിച്ച് വന്നിരുന്നത്. അതായത് ആറ് അടി മാറി നില്‍ക്കേണ്ടുന്നവര്‍ അങ്ങനെ ആറിട എന്നത് ആദിയില്‍ അന്തം ചേര്‍ത്ത് അടിയാറാക്കി. ജാതിയില്‍ മുമ്പനായവരാണ് അവര്‍.
ഇവിടെ ജാതിയുടെ അടിസ്ഥാനത്തില്‍ കുലത്തൊഴില്‍ സൃഷ്ടിച്ചെടുത്തപ്പോഴും ഈ വിഭാഗത്തിന് ആരാധന നിഷേധിച്ചിരുന്നു. സവര്‍ണ്ണക്ഷേത്രത്തിലെ ആഘോഷത്തിന്റെ ശബ്ദത്തെ ആരാധിക്കാനും ആറടി ദൂരെ മാറി നിന്ന് അടിമപ്പണം വയ്ക്കാനുമാണ് ഇവരുടെ വിധി. ഇന്നും ഉത്തരമലബാറിലെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും അടിമപണത്തിന് രസീത് അടിച്ച് അടിമസമ്പ്രദായം നിലനിര്‍ത്തുമ്പോള്‍ എന്ത് നവോത്ഥാനമാണ്.
ജാതി കേന്ദ്രീകരിച്ച് കോട്ടങ്ങളും കാവുകളും തെയ്യങ്ങളും വന്നപ്പോള്‍ അവിടെയും പുലയ വിഭാഗത്തിന് ആരാധനാ സാതന്ത്ര്യം നിഷേധിക്കുകയും അവരുടെ ആരാധനയക്ക് നെല്ല് എത്തിക്കുക എന്ന അടിമ ജോലിയുമാണ് നല്‍കിയത്.
ഇവിടെയാണ് പുലയ വിഭാഗത്തിന് സ്വന്തമായി ആരാധനാലയവും ആരാധനാരീതിയും ഉടലെടുത്തത്. അത് വളരെ കൃത്യമായും വ്യക്തമായും ക്രമീകരിക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി ആചാരക്രമം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പുലയര്‍ക്ക് വേണ്ടി പുലയര്‍ നിര്‍മ്മിച്ച ആരാധനാ ഭരണഘടനയില്‍ വിശ്വസിച്ച് ആരാധന നടത്തി വരുന്ന സങ്കേതം ക്ഷേത്രമായി മാറുന്നതോടെ ആരാധന രീതിയുടെ മിത്ത് ഇല്ലാതാവും എന്നതാണ് എന്നെപ്പോലെയുള്ളവരുടെ ഭയം.
മൂന്ന് കൈക്കോട്ട് മണ്ണും മറിച്ച് നാല് കാല് ഓല തറയില്‍ കെട്ടി പതി” എന്ന സങ്കല്‍പ്പത്തിലാണ് ആരാധന നടത്തിയതെന്ന് തലമുറകളായി ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്ക് പകര്‍ന്ന് തന്ന തോറ്റംപാട്ടാണ്. പിന്നീട് കോട്ടമായും കാവായും. സ്ഥാനമായും തറ ആയും പരിണാമം വരികയും കീഴാള ആരാധനാ സമ്പ്രദായ രീതിയില്‍ നിലനില്‍ക്കുകയും ചെയ്ത ഇടങ്ങളാണ് വേദമന്ത്രങ്ങള്‍ ഉരുവിടുന്ന ക്ഷേത്ര പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ആയി മാറുന്നത്
“ഇവര്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ ഉരുവിടുന്ന മന്ത്രമേത്. വേദം കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന് പറഞ്ഞവര്‍ക്കറിയില്ലെ ഇവരുടെ ദൈവങ്ങള്‍ക്കും വേദമന്ത്രങ്ങള്‍ കേട്ടാല്‍ തിരിച്ചറിയില്ലെന്നത്. പിന്നെങ്ങനെ നല്ല മനസ്സോട് കൂടി ഞങ്ങളുടെ ദൈവങ്ങളുടെ പ്രതിഷ്ഠ ഉറക്കുക. എന്താണ് പ്രതിഷ്ഠ എന്താണ് പ്രതിഷ്ഠാകര്‍മ്മങ്ങള്‍. ആരാണ് ഇവിടെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തേണ്ടത്. എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രതിഷ്ഠകര്‍മം ഇങ്ങനെയായത്.
പ്രതിഷ്ഠാ രീതിയെ കുറിച്ച് തോറ്റംപാട്ടില്‍ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്. പൊലിക പൊലിക പൊലിക പൊലിക പൊലിക പൊലിക തെയ് വമേ നമ്മളമ്മ മാതാവിന്റെ ബിംബവും പ്രതിഷ്ഠയും ആര കയ്യാല്‍ ഏവര്‍ കയ്യാലെടുത്ത് വയ്ക്കാം ബിബവും. കായകുടിയാന്‍ തന്‍ കൈയ്യാലെടുത്ത് വയ്ക്കാം ബിബവും അകത്ത് വെച്ച ബിംബമല്ലെ പുറത്തെടുത്തി റ്റ് ആദരിച്ചേ എവിടെ വെച്ചും സമ്മതിക്കാം( സമര്‍പ്പിക്കാം ) ബിംബവും പ്രതിഷ്ഠയും പള്ളിയറ തന്നില്‍ കുടിക്കൂടാലോബിംബവും പ്രതിഷ്ഠ താഴെ വച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും പള്ളിയറ (അമ്പലത്തില്‍ ശ്രീകോവില്‍ ) തന്നില്‍ കുടികൂടാലോബിംബവും പ്രതിഷ്ഠയും.
ഇവിടെ ഇതിനെ സംരക്ഷിക്കാന്‍ ഈ വിഭാഗത്തിന് സാധിക്കാത്തതിന് അവര്‍ സംരക്ഷണം പറയുന്ന തോറ്റമാണ് ഏപാമ്പോ ഏപാമ്പോ നാഗത്താര്‍ പുറ്റില്‍ കുടികൂടും പാമ്പേ പാമ്പുവും പാമ്പിന്റെ മക്കളും കൂടി തെണ്ടി തിരിഞ്ഞ് നടക്കല്ലെ പാമ്പേ. ഈ ബിംബം പ്രതിഷ്ഠയ്ക്ക് കാവലായി നില്‍ക്കാം. ഏ ചൂളേ ഏ ചൂളേ (കൂളി ) കണ്ണാടി ചൂളേ ചൂളയും ചൂളേ ടെ മക്കളും കൂടി തെണ്ടി തിരിഞ്ഞ് നടക്കല്ലെ ചൂളേ ബിംബം പ്രതിഷ്ഠയ്ക്ക് കാവലായ് നില്‍ക്കാം എന്നാണ്.
അത്രയേറെ അവര്‍ പ്രകൃതിയെ സ്‌നേഹിച്ചിരുന്നു വിശ്വസിച്ചിരുന്നു ഞങ്ങളുടെ അനുഷ്ഠാനപരമായ ഗ്രന്ഥം തോറ്റമാണ്. പുലയ സമുദായത്തിന്റെ പ്രതിഷ്ഠയക്ക് കുടിവെപ്പ് കര്‍മ്മം എന്നാണ് പറയുക. കുടിയാന്‍ എടുത്ത് വയ്ക്കുന്നത് കൊണ്ടാണ് കുടിവെപ്പ് കര്‍മ്മം എന്ന് പറയുന്നത്.
ഇപ്പോള്‍ ബ്രാഹ്മണിക്കല്‍ പ്രതിഷ്ഠ നടക്കുമ്പോള്‍ ആദ്യം മാറിയത് ഒരു പരമ്പരാഗത കര്‍മ്മമാണ് ഞങ്ങളുടെ ആരാധനാലയത്തിന്റെ അകത്ത് പള്ളിയറ എന്നും ക്ഷേത്രത്തിന്റെത് ശ്രീകോവിലുമാണ്. ഞങ്ങളുടെ പ്രതിഷ്ഠ പുറത്തെടുത്ത് എഴുന്നള്ളിക്കുന്നതാണ്. അതാണ് സ്ഥിരപ്രതിഷ്ഠയിലൂടെ സ്ഥിരപ്പെടുത്തുന്നത്. അതു കൊണ്ട് തന്നെ മറ്റൊരു സൗകര്യപ്രദമായ സ്ഥലത്തേക്ക് ഇളക്കി മാറ്റാന്‍ പറ്റില്ല എന്നും ഇവര്‍ വാദിക്കും.
ഇത്തരം പരിവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ചയാണ് പെരിങ്ങീല്‍ കോട്ടം ക്ഷേത്രമാവുന്നതിലൂടെ നടക്കുക