ബുഡാപെസ്റ്റ്: ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ ബോസ്‌നിയന്‍ വിരുദ്ധ, മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് ബോസ്‌നിയന്‍ പ്രസിഡന്റ്.
ബോസ്‌നിയയുടെ മൂന്നംഗ പ്രസിഡന്‍ഷ്യല്‍ ബോഡിയിലെ അംഗവും രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനുമായ സെഫിക് സഫറോവിക് ആണ് ഓര്‍ബനെതിരെ രംഗത്തെത്തിയത്.
യൂറോപ്യന്‍ യൂണിയന്റെ വികസനത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയവെയായിരുന്നു ഈ വിവാദ പരാമര്‍ശം. ബോസ്‌നിയയിലെ മുസ്‌ലിങ്ങള്‍ യൂറോപ്പിന് സുരക്ഷാ ഭീഷണിയാണ് എന്നായിരുന്നു അയാളുടെ പ്രതികരണം.
”രണ്ട് മില്യണ്‍ മുസ്‌ലിങ്ങളുള്ള ഒരു രാജ്യമെന്ന നിലയില്‍ ബോസ്‌നിയയെ എങ്ങനെ ഇതുമായി സംയോജിപ്പിച്ച് കൊണ്ടുപോകുക എന്നതാണ് മുന്നിലുള്ള വെല്ലുവിളി,” എന്നായിരുന്നു ഓര്‍ബന്‍ പറഞ്ഞത്.