ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഹോം അഡ്വാന്റേജ് പൂര്‍ണമായും മുതലെടുക്കാന്‍ ഉറച്ചുതന്നെയാകും കങ്കാരുപ്പട പിച്ചൊരുക്കുക. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സ്വപ്‌നം കാണുന്ന ഓസ്‌ട്രേലിയക്ക് ഈ സൈക്കിളില്‍ സ്വന്തം തട്ടകത്തില്‍ നടക്കുന്ന അവസാന പരമ്പര നിര്‍ണായകമാണ്.
പേസിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും അടങ്ങുന്ന ബൗളിങ് നിര ഇന്ത്യയുടെ തലയരിയാനുള്ള തയ്യാറെടുപ്പിലാണ്. ഈ കൂട്ടത്തിലേക്ക് പുതിയൊരു പേസര്‍ കൂടി കാലെടുത്ത് വെച്ചിരിക്കുകയാണ്.
സൂപ്പര്‍ താരം മാര്‍നസ് ലബുഷാനാണ് തന്റെ പേസ് സ്‌കില്ലുകള്‍ മൂര്‍ച്ച കൂട്ടിയെടുക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ലെഗ് ബ്രേക്കറായി മാത്രം പന്തെറിഞ്ഞ താരം ഇപ്പോള്‍ ഫാസ്റ്റ് ബൗളിങ് പരിശീലിക്കുകയാണ്.
കഴിഞ്ഞ മാസം ഒരു അഭിമുഖത്തില്‍ തനിക്ക് 135 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുമെന്നും വിരാട് കോഹ്‌ലിക്കെതിരെ ബൗണ്‍സറുകള്‍ എറിയാന്‍ ശ്രമിക്കുമെന്നും ലബുഷാന്‍ പറഞ്ഞിരുന്നു. ഏറുകൊള്ളാതിരിക്കാന്‍ തന്റെ ബൗണ്‍സറുകള്‍ വിരാട് ഒഴിഞ്ഞുമാറുന്നത് കാണാന്‍ ആളുകള്‍ക്ക് ആഗ്രഹമുണ്ടാകുമെന്നും താരം പറഞ്ഞു.
ഒക്ടോബറില്‍ നടന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ മീഡിയം പേസറായും ലബുഷാന്‍ രംഗപ്രവേശം ചെയ്തിരുന്നു. ആഭ്യന്തര തലത്തില്‍ അവസാനം കളിച്ച നാല് മത്സരത്തില്‍ നിന്നും ആറ് വിക്കറ്റും ലബുഷാന്‍ സ്വന്തമാക്കിയിട്ടുണ്ട്.
പേസിനെ തുണയ്ക്കുന്ന പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.