ജയ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളിലേക്കുള്ള അധ്യാപക പരീക്ഷയില്‍ കോപ്പിയടിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലാണ് സംഭവം.
ബ്ലൂ ടൂത്ത് ഘടിപ്പിച്ച ചെരുപ്പിട്ടുകൊണ്ടായിരുന്നു കോപ്പിയടി.
സംസ്ഥാനത്തൊട്ടാകെയുള്ള അധ്യാപകര്‍ക്കായുള്ള രാജസ്ഥാന്‍ യോഗ്യതാപരീക്ഷയില്‍ നടത്തിയ മുഴുവന്‍ തട്ടിപ്പ് റാക്കറ്റും പൊലീസ് കണ്ടെത്തി. ബ്ലൂടൂത്തും മൊബൈലും ഉപയോഗിച്ചാണ് കോപ്പിയടിച്ചത്.
” ചെരുപ്പിന്റെ ഉള്ളില്‍ ഒരു ഫോണും ഒരു ബ്ലൂടൂത്ത് ഉപകരണവും ഉണ്ടായിരുുന്നു. ഉദ്യോഗാര്‍ത്ഥിയുടെ ചെവിയില്‍ ഒരു ഉപകരണം ഉണ്ടായിരുന്നു. പരീക്ഷാ ഹാളിന് പുറത്ത് നിന്ന് ആരെങ്കിലും അയാളെ കോപ്പിയടിക്കാന്‍ സഹായിച്ചതാവാം,” പൊലീസ് പറഞ്ഞു.
കോപ്പിയടി നടത്തിയ രീതിയെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. കോപ്പിയടിക്കാന്‍ ഉപയോഗിച്ച ചെരുപ്പ് ‘ബുദ്ധിപൂര്‍വ്വം നിര്‍മ്മിച്ചവയാണ്’ എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ ഹാര്‍ഡ്വെയര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപയ്ക്കാണ് നല്‍കിയിരിക്കുന്നതെന്നുമാണ്.