Sports News
പണം കൊണ്ട് എല്ലാം വാങ്ങാന്‍ കഴിയില്ല, ബ്ലാസ്‌റ്റേഴ്‌സില്‍ തന്നെ തുടരും, ആര് വിളിച്ചാലും പോകില്ല; ഇവാന്‍ വുകൊമനൊവിച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 15, 04:11 am
Saturday, 15th January 2022, 9:41 am

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചായി തുടരുമെന്ന് ഇവാന്‍ വുകൊമനൊവിച്. മറ്റ് ക്ലബുകള്‍ വിളിച്ചാലും ബ്ലാസ്‌റ്റേഴ്‌സ് വിട്ട് പോകില്ലെന്നാണ് വുകൊമനൊവിച് പ്രതികരിച്ചത്.

സെര്‍ബിയക്കാരനായ വുകൊമനൊവിച് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പണം കൊണ്ട് എല്ലാം വാങ്ങാന്‍ കഴിയില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സില്‍ താന്‍ സംതൃപ്തനാണെന്നും വുകൊമനൊവിച് പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അഡ്രിയന്‍ ലൂണ തന്നെ ടീമിന്റെ ക്യാപ്റ്റനായി തുടരുമെന്നും വുകൊമനൊവിച് പറഞ്ഞു.

മുമ്പത്തെ സീസണുകളെ അപേക്ഷിച്ച് ഇത്തവണ മികച്ച പ്രകടനമാണ് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചവെക്കുന്നത്.

ഇതിന്റെ പ്രധാന കാരണം കോച്ച് ഇവാന്‍ വുകൊമനൊവിച് തന്നെയാണെന്നാണ് മഞ്ഞപ്പടയുടെ ആരാധകരടക്കം പറയുന്നത്. ഇവാന്‍ വുകൊമനൊവിചിനെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരും രംഗത്തുവരുന്നുണ്ട്.

ഇതുവരെ 11 കളികളില്‍ നിന്നും 20 പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 11 കളികളില്‍ ഒരു മാച്ചില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.

എ.ടി.കെ മോഹന്‍ബഗാനുമായുള്ള സീസണിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം പിന്നീട് വന്ന തുടര്‍ച്ചയായ 10 മത്സരങ്ങളിലും വിജയവും സമനിലയുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Blasters coach Ivan Vukomanović says he will stay as the coach of the team