ചിഹ്നം തിരിച്ചറിയാന്‍ വോട്ടിങ് യന്ത്രത്തില്‍ പ്രത്യേക അടയാളമെന്ന് ആരോപണം;പശ്ചിമ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം
D' Election 2019
ചിഹ്നം തിരിച്ചറിയാന്‍ വോട്ടിങ് യന്ത്രത്തില്‍ പ്രത്യേക അടയാളമെന്ന് ആരോപണം;പശ്ചിമ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2019, 5:21 pm

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ ആക്രമണം. ജാദവ് പൂരിലെ ബി.ജെ.പി നേതാവായ അനുപം ഹസ്രക്ക് നേരെ ആക്രമണമുണ്ടായി.

ഇതിന് പിന്നാലെ ഡയമണ്ട് ഹാര്‍ബര്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി നിലാന്‍ജന്‍ റോയിയുടെ കാര്‍ അക്രമികള്‍ തകര്‍ത്തു.

അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും തന്റെ കാര്‍ തകര്‍ത്തെന്നും അനുപം ഹസ്ര മാധ്യമങ്ങളോട് പറഞ്ഞു. ഇതോടൊപ്പം
ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ ഒരു പ്രത്യേക അടയാളം ഉണ്ടെന്നും അത് നിരക്ഷരരായവര്‍ക്ക് ചിഹ്നം തിരിച്ചറിയാനുള്ള അടയാളമാണെന്നും അനുപം ഹസ്ര പറഞ്ഞു.

മഷിയുള്ള ചിഹ്നത്തില്‍ അമര്‍ത്താന്‍ പ്രിസൈഡിങ് ഓഫീസര്‍ വോട്ടര്‍മാരോട് പറഞ്ഞതായാണ് അറിവ്. ഇത് വളരെ ഗൂഢാലോചനയോടെ നടത്തിയാണെന്നും തനിക്ക് ഒന്നും അറിയില്ലായെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫീസര്‍ തന്നെ വിഡ്ഢിയാക്കുകയാണെന്നും അനുപം ഹസ്ര പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനോട് മണ്ഡലത്തില്‍ റിപോളിംഗ് നടത്താന്‍ ആവശ്യപ്പെടുമെന്നും അനുപം ഹസ്ര പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള 918 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 1.12ലക്ഷം പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.

പശ്ചിമബംഗാളില്‍ 111 സ്ഥാനാര്‍ത്ഥികളാണ് ബംഗാളില്‍ ജനവിധി തേടുന്നത്. 17058 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.