ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ പ്രമുഖരെ രംഗത്തിറക്കി വോട്ട് പിടിക്കാന്‍ തയ്യാറെടുത്ത് ബി.ജെ.പി.
കങ്കണ റൗട്ട്, അക്ഷയ് കുമാര്‍, പ്രീതി സിന്റ, നാന പഠേക്കര്‍, രവീണ ടാന്‍ഡണ്‍, പല്ലവി ജോഷി, കപില്‍ ദേവ്, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്‌ള, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ബെയ്ജിങ്ങ് ബൂട്ടിയ തുടങ്ങി പ്രമുഖരുടെ വലിയ നിരയേ ആണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രംഗത്തെത്തിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014ലെ തെരഞ്ഞെടുപ്പില്‍ ഹേമ മാലിനി, ശത്രുഘ്‌നന്‍ സിങ്ങ്, കിരണ്‍ ഖേര്‍, പരേഷ് റൗള്‍ എന്നിവരുടെ പ്രചരണം ഫലപ്രദമായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പ്രമുഖരായ താരങ്ങളെ ഇത്തവണ പ്രചരണ രംഗത്ത് ഇറക്കുന്നത്.
ഈ ആശയം പങ്ക് വെച്ചത് പ്രധാന മന്ത്രി തന്നെയാണെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരസ്യമായി മോദിക്കോ, ബി.ജെ.പിക്കോ പിന്തുണ പ്രഖ്യാപിച്ചവരെയാണ് പാര്‍ട്ടി കൂടുതല്‍ ശക്തമായ തെരഞ്ഞെടുപ്പ് ക്യാമ്പൈനിന് രംഗത്തെത്തിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.