ഭുവനേശ്വര്‍: ഒഡിഷ നിയമസഭയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ദേവ്ഗര്‍ നിയോജകമണ്ഡലം എം.എല്‍.എ. സുഭാഷ് ചന്ദ്ര പാണിഗ്രാഹി മാപ്പ് പറയണമെന്ന് ഒഡീഷ നിയമസഭാ സ്പീക്കര്‍ എസ്.എന്‍ പത്രോ.
പാണിഗ്രാഹി തെറ്റ് ചെയ്തതിനാല്‍ സഭയില്‍ മാപ്പ് പറയാന്‍ മടിക്കരുതെന്നാണ് സ്പീക്കര്‍ പറഞ്ഞത്.
നെല്ല് സംഭരിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാട്ടുന്നതായി ആരോപിച്ചാണ് സുഭാഷ് ചന്ദ്ര പാണിഗ്രാഹി സാനിറ്റൈസര്‍ കഴിക്കാന്‍ ശ്രമിച്ചത്. നെല്ല് സംഭരണ വിഷയത്തില്‍ ഭക്ഷ്യമന്ത്രി രണേന്ദ്ര പ്രതാപ് സെയിന്‍ സഭയില്‍ മറുപടി നല്‍കുമ്പോഴായിരുന്നു സംഭവം. എം.എല്‍.എ. സാനിറ്റൈസര്‍ കഴിക്കുന്നത് മന്ത്രി ബിക്രം കേശരി അരൂഖയും മറ്റ് നിയസഭാംഗങ്ങളും ഇടപെട്ടാണ് തടഞ്ഞത്.
കര്‍ഷകരുടെ പ്രശ്‌നം സഭയില്‍ പലവട്ടം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ പരിഗണിക്കാത്തതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പാണിഗ്രാഹി പിന്നീട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ആത്മഹത്യചെയ്യുമെന്ന് പാനിഗ്രാഹി നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക