Dalit Assaulted
ഉത്തരാഖണ്ഡില്‍ ദളിത് സ്ത്രീക്കെതിരെ ബി.ജെ.പി എം.എല്‍.എയുടെ ആക്രമണം; ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 11, 03:17 pm
Sunday, 11th March 2018, 8:47 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ദളിത് സ്ത്രീയെ ആക്രമിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത് ബി.ജെ.പിയുടെ രുദ്രാപൂര്‍ എം.എല്‍.എ രാജ്കുമാര്‍ തുക്രല്‍. എം.എല്‍.എയുടെ വീട്ടില്‍ നടന്ന പഞ്ചായത്ത് മീറ്റിങിനിടെയാണ് എം.എല്‍.എയുടെ ആക്രമണം.

കുടുംബ പ്രശ്‌നവുമായി നടന്ന ചര്‍ച്ചയ്ക്കാണ് സ്ത്രീയടക്കമുള്ളവര്‍ എം.എല്‍.എയുടെ വീട്ടിലെത്തിയിരുന്നത്.

എം.എല്‍.എക്കെതിരെ ഐ.പി.സി 323, 504 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. രാജ്കുമാര്‍ തുക്രലിനെ കൂടാതെ മറ്റ് രണ്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാം കിഷോര്‍ എന്നായാളുടെ പരാതിപ്രകാരമാണ് കേസെന്ന് ഉദ്ധം സിങ് നഗര്‍ സീനിയര്‍ പൊലീസ് സുപ്രണ്ട് സദാനന്ദ് ദത്തെ പറഞ്ഞു.

സംഭവത്തില്‍ എം.എല്‍.എക്ക് നോട്ടീസ് നല്‍കിയതായി ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡന്റ് അജയ് ഭട്ട് പറഞ്ഞു.