ജയ്പൂര്‍: ബി.ജെ.പിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പെലറ്റ്. ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയും തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടാന്‍ ശ്രമിക്കുകയുമാണെന്ന് സച്ചിന്‍ പറഞ്ഞു.
അഹങ്കാരത്തോടെയാണ് ബി.ജെ.പി നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും ഈ സ്വഭാവം വെച്ച് ജനങ്ങളെ സേവിക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
”ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്, പൊലിപ്പിച്ച് സംസാരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്,” സച്ചിന്‍ പൈലറ്റ് പറഞ്ഞു.
രാജസ്ഥാന്‍, കര്‍ണാടക, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലെല്ലാം ബി.ജെ.പി നിലംപരിശായെന്ന് അദ്ദേഹം പറഞ്ഞു.
” സമയം ആയതിന്റെ അടയാളമാണിതെന്നാണ് ഞാന്‍ കരുതുന്നത്. കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തും. അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കും,” സച്ചിന്‍ പറഞ്ഞു.
ലോക്സഭാ സീറ്റിന്റെ കാര്യത്തിലാണെങ്കില്‍ ഓരോ സീറ്റ് വീതം കോണ്‍ഗ്രസും ബി.ജെ.പിയും ശിവസേനയും നേടി. ഹിമാചല്‍പ്രദേശിലെ മണ്ഡി മണ്ഡലം ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് തന്നെ വലിയ നേട്ടമാണ്.
ഹരിയാനയിലും കര്‍ണാടകയിലും പശ്ചിമബംഗാളിലും ബി.ജെ.പിക്കേറ്റ തിരിച്ചടി തീര്‍ച്ചയായും അടയാളപ്പെടുത്തേണ്ടതുതന്നെയാണ്. കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ ജില്ലയായ ഹാവേരിയിലെ ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലം ബി.ജെ.പിക്ക് കൈവിട്ടുപോയി.