ലഖ്‌നൗ: ഭാരത് ജോഡോ യാത്രക്കിടെ സഹോദരി പ്രിയങ്ക ഗാന്ധിയെ രാഹുല്‍ ഗാന്ധി ഉമ്മവെച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ്. അമ്പതാം വയസില്‍ പൊതുവേദിയില്‍ സഹോദരിയെ ഉമ്മവെക്കുന്നത് ഭാരതീയ സംസ്‌കാരമല്ലെന്ന് യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ ദിനേഷ് പ്രതാപ് സിങ് പറഞ്ഞു.
ആര്‍.എസ്.എസുകാരെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് പ്രതികരിക്കുകയയായിരുന്നു ബി.ജെ.പി മന്ത്രി.
ആര്‍.എസ്.എസുകാരെ കൗരവരെന്നാണ് രാഹുല്‍ വിളിക്കുന്നത്. അദ്ദേഹം(രാഹുല്‍)
പാണ്ഡവരാണ് എന്നാണോ വിചാരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഏത് പാണ്ഡവനാണ് അമ്പതാം വയസില്‍ പൊതുവേദിയില്‍ സഹോദരിയെ ഉമ്മവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ സോണിയ ഗാന്ധിയെ
പരാജയപ്പെടുത്തുമെന്നും പ്രതാപ് സിങ് പറഞ്ഞു. 2019ല്‍ ഈ മണ്ഡലത്തില്‍ സോണിയാ ഗാന്ധിയോട് പരാജയപ്പെട്ടയാളാണ് പ്രതാപ് സിങ്.
‘നമ്മള്‍ എറെ ബുദ്ധിമുട്ടിയാണ് ബ്രിട്ടീഷുകാരെ പുറത്താക്കി സ്വാതന്ത്ര്യം നേടിയത്. ഇന്ത്യക്കാര്‍ ഒരിക്കലും ഒരു വിദേശിയെ ഭരണാധികാരിയായി അംഗീകരിക്കില്ല
2024ല്‍ സോണിയ എം.പിയാകില്ല, റായ്ബറേലിയില്‍നിന്ന് പുറത്തുപോകുന്ന അവസാന വിദേശിയായിരിക്കും അവര്‍,’ പ്രതാപ് സിങ് പറഞ്ഞു.