Kerala News
കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുക്കണം; ബി.ജെ.പിയോടു മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 08, 02:53 am
Tuesday, 8th June 2021, 8:23 am

ന്യൂദല്‍ഹി: കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനോടു കേന്ദ്രം. ഞായറാഴ്ച വൈകീട്ടു ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ നിര്‍ദേശം നല്‍കിയത്.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു ബി.ജെ.പിയോട് അടുക്കാന്‍ തടസങ്ങളൊന്നും കാണുന്നില്ലെന്നാണു മോദി പറയുന്നത്.

കേരളത്തിലെ ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ചു കേന്ദ്രനിര്‍ദേശ പ്രകാരം ഇ. ശ്രീധരന്‍, ജേക്കബ് തോമസ്, സി.വി. ആനന്ദബോസ് എന്നിവര്‍ കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണു വിവരം.

കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും മോര്‍ച്ച അധ്യക്ഷന്മാരുടെയും യോഗത്തിനു മുന്‍പു തന്നെ 3 റിപ്പോര്‍ട്ടുകളും നല്‍കിയതായാണു സൂചന.

ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP Christian Narendra Modi Kerala Politics