ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി നീട്ടിവെച്ചു. ഈ മാസം 19ാം തീയതിയിലേക്കാണ് മാറ്റിവെച്ചത്.
ഏഴ് മാസത്തെ ജയില്‍വാസം ബിനീഷിന് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വിശദമായ രേഖകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഹരജിയില്‍ വിധി പറയാനാകൂവെന്ന് ജഡ്ജി വ്യക്തമാക്കി.
പച്ചക്കറി വ്യാപാരം നടത്തിയതിന്റെ പണമാണ് അക്കൗണ്ടിലുള്ളതെന്നും അച്ഛന്‍ കോടിയേരി ബാലകൃഷ്ണന് അസുഖം മൂര്‍ച്ഛിച്ചിരിക്കുന്നതിനാല്‍ പരിചരിക്കാനായി പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു ബിനീഷ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.