'ക്രിമിനലുകള്‍ക്ക് മാലയിടുന്നത് നിര്‍ത്തിയില്ലെങ്കില്‍ ക്രിമിനല്‍ മനോഭാവവും ഇല്ലാതാവില്ല'; ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബീഹാര്‍ ഡി.ജി.പി
national news
'ക്രിമിനലുകള്‍ക്ക് മാലയിടുന്നത് നിര്‍ത്തിയില്ലെങ്കില്‍ ക്രിമിനല്‍ മനോഭാവവും ഇല്ലാതാവില്ല'; ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബീഹാര്‍ ഡി.ജി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th December 2019, 6:29 pm

രാജ്യത്താകെ ക്രിമിനല്‍ മനോഭാവം വര്‍ധിക്കുന്നതില്‍ ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബീഹാര്‍ ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡെ. ക്രിമിനല്‍ കേസുകള്‍ വര്‍ധിക്കുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡെ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്താകെ ക്രിമിനല്‍ മനോഭാവം വര്‍ധിക്കുന്നതിനെതിരെ സമൂഹം ഉണര്‍ന്നെണീക്കുകയും പോരാടുകയും വേണം. ക്രിമിനലുകളുടെ ജാതിയും മതവും നോക്കി അവര്‍ക്ക് മാലയിടുന്നത് നിര്‍ത്തിയില്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണ കേസിലെ പ്രതികള്‍ക്ക് ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹ മാലയിട്ട് സ്വീകരിച്ചതിനെ മുന്‍നിര്‍ത്തിയാണ് ബീഹാര്‍ ഡി.ജി.പിയുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ