ചെന്നൈ ഇതിഹാസത്തെ വീഴ്ത്താൻ ഭുവിക്ക് വേണ്ടത് വെറും മൂന്ന് വിക്കറ്റ്; കൊൽക്കത്തയെ എറിഞ്ഞു വീഴ്ത്താൻ അവനെത്തുന്നു
Cricket
ചെന്നൈ ഇതിഹാസത്തെ വീഴ്ത്താൻ ഭുവിക്ക് വേണ്ടത് വെറും മൂന്ന് വിക്കറ്റ്; കൊൽക്കത്തയെ എറിഞ്ഞു വീഴ്ത്താൻ അവനെത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st May 2024, 7:38 am

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- കൊൽല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരമാണ് ഇന്ന് നടക്കുക.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ ആവേശകരമായ മത്സരത്തില്‍ ഹൈദരാബാദിന്റെ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്.

കൊൽക്കത്തക്കെതിരെ മൂന്ന് വിക്കറ്റുകള്‍ നേടാന്‍ ഭുവനേശ്വറിന് സാധിച്ചാല്‍ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമായി മാറാന്‍ ഭുവനേശ്വറിന് സാധിക്കും. 173 മത്സരങ്ങളില്‍ നിന്നും 181 വിക്കറ്റുകളാണ് ഭുവനേശ്വര്‍ നേടിയിട്ടുള്ളത്. 26.56 ആവറേജിലും 7.51 എക്കണോമിലുമാണ് താരം പന്തെറിഞ്ഞത്.

ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം 161 മത്സരങ്ങളില്‍ നിന്നും 183 വിക്കറ്റുകള്‍ ആണ് നേടിയത്. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ ബ്രാവോയെ മറികടന്ന് മുന്നേറാന്‍ ഭുവനേശ്വര്‍ കുമാറിന് സാധിക്കും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളില്‍ ഒന്നാമത് ഉള്ളത് രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്വെന്ദ്ര ചഹല്‍ ആണ്. 158 മത്സരങ്ങളില്‍ നിന്നും 204 താരം നേടിയത്. 191 മത്സരങ്ങളില്‍ നിന്നും 159 വിക്കറ്റുകള്‍ നേടിയ പിയൂഷ് ചൗളയാണ് ഈ നേട്ടത്തില്‍ രണ്ടാമത് ഉള്ളത്.

ഈ സീസണില്‍ ഹൈദരാബാദിന്റെ ബൗളില്‍ നിരയിലെ പ്രധാന താരമാണ് ഭുവനേശ്വര്‍. 13 മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 11 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയിട്ടുള്ളത്. താരത്തിന്റെ ഈ മിന്നും പ്രകടനം കൊൽക്കത്തക്കെതിരെയും ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Bhuvaneswer Kumar need three wickets to create a new record in IPL