വാരണാസി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ സംസ്‌കൃത വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറായി മുസലിം അധ്യാപകനെ നിയമിച്ചതില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. പ്രതിഷേധ സൂചകമായി സംസ്‌കൃത പഠന വിഭാഗമായ സംസ്‌കൃത് വിദ്യാന്‍ ധര്‍മ് വിഞ്ജ്യാനിലെ [എസ്.വി.ഡി.വി] വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കുത്തിയിരിപ്പ് സമരം നടത്തി. സംസ്‌കൃത പഠന വിഭാഗത്തിലെ സാഹിത്യ പഠനശാഖയിലാണ് അധ്യാപകന് നിയമനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അധ്യാപകനെ പുറത്താക്കാനാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ബനാറസ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നഗറിനു നല്‍കിയ കത്തില്‍ പറയുന്നതിങ്ങനെയാണ് ,’സര്‍വ്വകലാശാലയുടെ സ്ഥാപകനായ പണ്ഡിത് മദന്‍ മോഹന്‍ മല്‍വിയ സംസ്‌കൃത പഠന വിഭാഗത്തെ സര്‍വ്വകലാശാലയുടെ ഹൃദയമായാണ് കണ്ടത്.ഈ പഠനവിഭാഗം മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ വിശകലനങ്ങള്‍ക്കുള്ളതും സനാതന ഹിന്ദു ധര്‍മ്മവും ഹിന്ദു മത വകഭേദങ്ങളായ ആര്യ സമാജ്, ബുദ്ധമതം, സിഖ്, ജൈന മതങ്ങളുമായി ബന്ധപ്പെട്ടതുമാണ്.’
ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും മുസ്‌ലിം മതസ്ഥനെ ഈ തസ്തികയിലേക്ക് നിയമിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സര്‍വ്വകലാശാലയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ് നിയമനം എന്നും എത്രയും പെട്ടന്ന് അധ്യാപകനെ പിന്‍വലിക്കാനും കത്തില്‍ ആവശ്യപ്പെടുന്നു.