Advertisement
Sports News
ഭാവി തലമുറയ്ക്കുവേണ്ടി ടെസ്റ്റിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടത് ഞങ്ങളുടെ കടമയാണ്; രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 24, 07:40 am
Wednesday, 24th January 2024, 1:10 pm

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ജനുവരി 25നാണ് പരമ്പര ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു.

‘ഞങ്ങള്‍ ഞങ്ങളുടെ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കും. ടെസ്റ്റ് ക്രിക്കറ്റ് വളരെയധികം വെല്ലുവിളികളുള്ള ഫോര്‍മാറ്റാണ്, അതിനാല്‍ ഭാവി തലമുറയ്ക്കുവേണ്ടി ടെസ്റ്റിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടത് ഞങ്ങളുടെ കടമയാണ്,’ രോഹിത് ശര്‍മ ജിയോ സിനിമയില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമായിരുന്നു. വിരാടിന്റെ അഭാവത്തെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് സംസാരിച്ചിരുന്നു.

‘കോഹ്‌ലിയുടെ അഭാവം നികത്താന്‍ പരിചയസമ്പന്നനായ ഒരു കളിക്കാരനിലേക്ക് മടങ്ങിയെത്താന്‍ ഞങ്ങള്‍ ചിന്തിച്ചു, യുവാക്കള്‍ക്ക് വിദേശ രാജ്യങ്ങളില്‍ അവസരം ലഭിച്ചിട്ടില്ലായിരുന്നു, ഇനി എപ്പോഴാണ് അവസരം കൊടുക്കുന്നത്,’ രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

വിരാടിന്റെ പകരക്കാരനെ പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു ബി.സി.സി.ഐ പറഞ്ഞത്. ഇപ്പോള്‍ കോഹ്ലിയുടെ പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബോര്‍ഡ്.

റോയല്‍ ചലഞ്ചേഴ്സ് താരം രജത് പാടിദാറിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് പരമ്പരയിലേക്കാണ് പാടിദാറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

 

Content Highlight: Before the first Test, Rohit Sharma spoke to the media