റോഡിന്റെ നടുക്ക് വെച്ച് നമ്മുടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് വലിച്ച് പൊട്ടിച്ച് കളയും: ഇതിന്റെ വീഡിയോ എടുക്കാന്‍ ആളെ സെറ്റ് ചെയ്തിട്ടുണ്ടാകും; ടൊവിനോയെ കുറിച്ച് ബേസില്‍
സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഗോദ, മിന്നല്‍ മുരളി എന്നീ ബേസില്‍ ചിത്രങ്ങളില്‍ ടൊവിനോയായിരുന്നു നായകനായെത്തിയത്. ഡിയര്‍ ഫ്രണ്ട് പോലുള്ള സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുമുണ്ട്.
റീല്‍സായും മറ്റും ബേസിലിന്റെ ചില രസകരമായ ബി.ടി.എസ് വീഡിയോകള്‍ ടൊവിനോ പങ്കുവെക്കാറുമുണ്ട്. ടൊവിനോയുടെ ഈ സ്വഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍.
നടുറോഡില്‍ വെച്ച് പോലും ടൊവിനോ ഷര്‍ട്ടിന്റെ ബട്ടനുകള്‍ വലിച്ച് പൊട്ടിക്കുമെന്നും അത് ഷൂട്ട് ചെയ്യാന്‍ ഒരാളെ ഏര്‍പ്പെടുത്തുമെന്നും ഇത്തരം ചില കുഞ്ഞുകുഞ്ഞ് ‘കുസൃതികള്‍’ അവനുണ്ടെന്നുമാണ് ബേസില്‍ പറയുന്നത്.
”ടൊവിനോയെ കുറിച്ച് പറയാന്‍ ഒരുപാടുണ്ടല്ലോ (ചിരി). പഴം കഴിക്കുന്ന വീഡിയോ പോലെ എന്തെങ്കിലുമൊക്കെ ഒരു പ്ലാന്‍ അവന് എപ്പോഴുമുണ്ടാവും. ഇറങ്ങാത്ത പല വീഡിയോസുമുണ്ട്.
ഈ പ്രസ് ചെയ്ത് ഒട്ടിക്കുന്ന ടൈപ്പ് ബട്ടനുകളുള്ള ഷര്‍ട്ടിട്ട് അവന്റെ മുന്നില്‍ പോയി നില്‍ക്കരുത്. എന്തൊക്കെയുണ്ടെടാ എന്നും പറഞ്ഞ് അവന്‍ വന്നിട്ട് ഒരൊറ്റ വലിയാണ് ഷര്‍ട്ട്. അപ്പുറത്ത് ആരെയെങ്കിലും വീഡിയോ എടുക്കാന്‍ പറഞ്ഞ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടാവും.
റോഡിന്റെ നടുക്ക് വെച്ച് ഷര്‍ട്ടിന്റെ ബട്ടന്‍സ് വലിച്ച് പൊട്ടിച്ച് കളയും. ഇത് ഇവന്‍ പലരുടെയും അടുത്ത് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ വീഡിയോ ഒക്കെ അവന്റെ കയ്യിലുണ്ട്.
ഇങ്ങനത്തെ കുഞ്ഞുകുഞ്ഞ് കുസൃതികളൊക്കെയുണ്ട് അവന്. പക്ഷെ രസമാണ്. വേവ്‌ലെങ്ത് ഇഷ്ടപ്പെടുന്ന ആളാണ്. സീരിയസാകേണ്ട സമയത്ത് സീരിയസാകും, അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യണം എന്നൊക്കെ ഉപദേശം തരും.
ക്ലോസ് ഫ്രണ്ടാണ്. ഒരു പ്രത്യേകമായി ഓര്‍മിക്കുന്ന ഒരു സംഭവം എന്നൊക്കെ പറഞ്ഞ് ഒതുക്കാന്‍ പറ്റുന്ന റിലേഷന്‍ഷിപ്പല്ല ഭാര്യ എലിസബത്ത്, വിനീതേട്ടന്‍ (വിനീത് ശ്രീനിവാസന്‍), ടൊവിനോ എന്നിവരുമൊക്കെയായുള്ളത്.
ആ ബന്ധങ്ങളൊക്കെ എപ്പോഴുമുണ്ട്, അവര്‍ എപ്പോഴുമുള്ള ആള്‍ക്കാരാണ്,” ബേസില്‍ പറയുന്നു.
Content Highlight: Basil Joseph shares a funny experience with Tovino Thomas