Sports News
'എല്ലാം തീരാന്‍ പോകുന്നു, കറന്റ് ഓഫ് ചെയതെങ്കിലും ഈ ടീമിനെ രക്ഷിക്കൂ'; ബാഴ്‌സ ആരാധകര്‍ ട്വിറ്ററില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 25, 06:00 pm
Friday, 25th August 2023, 11:30 pm

ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ആരാധകരുള്ള ക്ലബ്ബുകളിലൊന്നാണ് എഫ്.സി ബാഴ്‌സലോണ. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സക്ക് ലോകമെമ്പാടും കടുത്ത ആരാധകരുണ്ട്.

ടീമിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും അവര്‍ ടീമിനെ കൈവിട്ടിട്ടില്ല. മെസിയടക്കം ഒരുപാട് ലെജന്‍ഡ്‌സ് ടീമില്‍ നിന്നും പോയിട്ടും ആരാധകര്‍ ടീമിനെ കയ്യൊഴിഞ്ഞില്ലായിരുന്നു.

എന്നാല്‍ ടീമിന്റെ കടത്തില്‍ ആരാധകര്‍ തൃപ്തരല്ല. പല താരങ്ങളെയും വിറ്റിട്ടും. ടീമിന്റെ എക്കോണമി ലെവല്‍ ചെയ്തിട്ടും ഇപ്പോഴും ബാഴ്‌സ കടത്തിലാണെന്നുള്ളത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.

ബാഴ്‌സലോണയുടെ എക്കോണമിക്ക് വൈസ് പ്രസിഡന്റ് പറയുന്നത് പ്രകാരം ടീമിന് ആ വര്‍ഷം ജൂണിലും 1.35 ബില്യണ്‍ ഡെപ്റ്റുണ്ട്. അതിന് ശേഷം ക്ലബ്ബ് അവരുടെ ബാധ്യതകള്‍ കുറക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.

ട്രാന്‍സ്ഫര്‍ വിന്‍ഡോ തീരാറായി ഇരിക്കുന്ന ആ സാഹചര്യത്തില്‍ ബാഴ്‌സക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും ക്ലബ്ബ് ഫൈനാന്‍ഷ്യല്‍ കട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. റെലെവോ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ബഡ്ജറ്റ് കട്ട് ക്ലബ്ബിന്റെ കാന്റീനില്‍ വരെ എത്തിയിട്ടുണ്ട്.

അക്കാദമി താരങ്ങള്‍ക്ക് നല്‍കുന്ന ഫ്രീ ലഞ്ച് നിലവില്‍ ഒഴിവാക്കിയിട്ടുണ്ടെന്നും എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇത്തരത്തിലുള്ള വാര്‍ത്തകളെ ബാഴ്‌സ ഫാന്‍സ് നല്ല രീതിയിലല്ല എടുക്കുന്നത്. ട്വിറ്ററില്‍ ഒരുപാട് പേരാണ് ബാഴ്‌സയെ ട്രോളിയും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്.

ബാഴ്‌സ തകര്‍ന്നെന്നും ക്ലബ്ബിന്റെ അവസാനം ഉടനെയുണ്ടാകുമെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്യുന്നു.
മത്സരം നടക്കുന്ന സമയത്ത് കറന്റ് ഓഫ് ചെയ്തുകൊണ്ട് എലക്ട്രിസിറ്റ്ി ലാഭിക്കാമെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്യുന്നു.

 

എന്തായാലും ബാഴ്‌സയുടെ ആ പോക്ക് ക്ലബ്ബിന് നല്ലതിനല്ലെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.

Content Highlight: Barca Fans are Unhappy with the dept in Club