Advertisement
Sports News
ഇന്ത്യയ്‌ക്കെതിരെയുള്ള ടി-20 സ്‌ക്വാഡ് പുറത്ത് വിട്ട് ബംഗ്ലാദേശ്; 14 മാസങ്ങള്‍ക്ക് ശേഷം തുറുപ്പ് ചീട്ട് തിരിച്ചെത്തി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 29, 03:50 pm
Sunday, 29th September 2024, 9:20 pm

ഇന്ത്യയ്‌ക്കെതിരായ ടി-20 ഐയുടെ സ്‌ക്വാഡ് പുറത്ത് വിട്ട് ബംഗ്ലാദേശ്. മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് തുടങ്ങുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരബാദിലെ രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലുമാണ്.

15 അംഗങ്ങളുള്ള സ്‌ക്വാഡാണ് ബംഗ്ലാദേശ് പുറത്ത് വിട്ടത്. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മെഹിദി ഹസന്‍ ടി-20 ഐയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. മാത്രമല്ല ഇടംകൈയ്യന്‍ ഓപ്പണിങ് ബാറ്റര്‍ പര്‍വേസ് ഹൊസൈന്‍ ഇമോണ്‍, ഇടങ്കയ്യന്‍ ബൗളര്‍ റാക്കിബുള്‍ ഹസന്‍ എന്നിവരെയും മെഹിദിക്കൊപ്പം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീം പ്രഖ്യാപനത്തോടനുബന്ധിച്ച് ബി.സി.ബി ചീഫ് സെലക്ടര്‍ ഗാസി അഷ്റഫ് ഹൊസൈന്‍ സംസാരിക്കുകയും ചെയ്തിരുന്നു.

‘ഞങ്ങള്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് ചില കാരണങ്ങളുണ്ട്. പര്‍വേസ് ഹൊസൈന്‍ ഇമോനെ പരീക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലോകകപ്പിന് മുമ്പ് ഞങ്ങള്‍ അവനെ പരിശീലന സെഷനുകളില്‍ നിര്‍ത്തുകയും നിരീക്ഷിക്കുകയും ചെയ്തു. ടൈഗേഴ്സ് ക്യാമ്പില്‍ അദ്ദേഹം നന്നായി പരിശീലിക്കുകയും ചെയ്തു, അതിനാല്‍ അവനെ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ക്ക് തോന്നി,’ ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ബിസിബി ചീഫ് സെലക്ടര്‍ ഗാസി അഷ്റഫ് ഹൊസൈന്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തന്‍സിത് ഹസന്‍ തമീം, പര്‍വസ് ഹൊസൈന്‍ ഇമോണ്‍, തൗഹിദ് ഹൃദ്യോയി, മഹ്‌മുദ് ഉള്ള, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), ജേക്കര്‍ അലി അനിക്ക്, മെഹ്ദി ഹസന്‍ മിര്‍സ, ഷേക്ക് മെഹ്ദി ഹസന്‍, റിഷാദ് ഹൊസൈന്‍, മുസ്തഫിസൂര്‍ റഹ്‌മാന്‍, തസ്‌കിന്‍ അഹ്‌മദ്, ഷൊരീഫുള്‍ ഇസ്‌ലാം, തന്‍സിം അഹമ്മദ് സാക്കിബ്, റക്കീബുല്‍ ഹസന്‍

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ 15 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡ് നേരത്തെ പുറത്ത് വിട്ടിരുന്നു.

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടി-20 ഐ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

 

Content Highlight: Bangladesh revealed squad for T20I against India