Advertisement
Kerala News
സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം: നിയമം ലംഘിച്ചാല്‍ പിഴ; മില്‍മക്കും ബിവറേജസിനും ഇളവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 21, 12:00 pm
Thursday, 21st November 2019, 5:30 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ നിരോധിച്ചു.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളും നിരോധിക്കാനാണ് തീരുമാനം.

പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും നിരോധിക്കും. ഉല്‍പ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്ന് മുതല്‍ നിരോധിക്കും.

കവര്‍, പാത്രം, കുപ്പികള്‍ എന്നിവയും നിരോധിക്കും. ക്യാരി ബാഗുകള്‍ക്കും ഗാര്‍ബേജ് ബാഗുകള്‍ക്കും നിരോധനം ബാധകമായിരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മദ്യക്കുപ്പികള്‍ക്കും മില്‍മ കവറുകള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. മില്‍മയും ബിവറേജസ് കോര്‍പ്പറേഷനും ഉപയോഗിച്ച കുപ്പികള്‍ തിരിച്ചെടുക്കണം.


കുപ്പി തിരികെ നല്‍കുന്ന ഉപഭോക്താക്കള്‍ക്ക പണം നല്‍കണം. ഈ വ്യവസ്ഥയിലാണ് ബിവറേജസിനും മില്‍മയ്ക്കും ഇളവ് നല്‍കിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ഏര്‍പ്പെടുത്തും. ആദ്യ തവണ 10000 രൂപയും ആവര്‍ത്തിച്ചാല്‍ 50000 രൂപയും ആയിരിക്കും പിഴ.