ഇനി ലണ്ടനിലെ ലിവര്‍പൂള്‍ വീഥികളില്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയ ഓലയുടെ ഓട്ടോറിക്ഷകള്‍ ഓടിത്തുടങ്ങും. ബജാജ്,പിയാജിയോ ഫ്‌ളീറ്റുകളോടുകൂടിയ ഓട്ടോറിക്ഷകളാണ് റൈഡ് ഷെയറിങ് ടാക്‌സിയായി ഓടുക. കഴിഞ്ഞ ദിവസം മെയ്‌സൈഡ് കൗണ്ടിയില്‍ റൈഡ് ഷെയറിങ് ആപ്പിന്റെ പ്രമോഷനല്‍ ലോഞ്ച് നടന്നു.
നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഡ്രൈവര്‍മാരാണ് ഓട്ടോറിക്ഷയിലുള്ളത്. ഇതേകളറിലുള്ളതാണ് ബജാജ് ,പിയാജിയോ ഓട്ടോറിക്ഷകള്‍ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ലിവര്‍പുള്‍ സിറ്റിയുടെ ഹൃദയഭാഗത്ത് ഫ്രീ സര്‍വീസാണ് ഈ ഇന്ത്യന്‍ കമ്പനിയുടെ “ടുക് ടുക്‌സ്” തുടക്കത്തില്‍ ഓഫര്‍ ചെയ്യുന്നത്.
യുഎസ് ഭീമന്‍ ഊബറിന്റെ ആഗോളതലത്തിലുള്ള മേധാവിത്തം തകര്‍ക്കാനാണ് ഓലയുടെ പുതിയ നീക്കം. ഊബര്‍ നല്‍കുന്നതിനേക്കാളധികം ഷെയറാണ് ഓല ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത്. ഡ്രൈവര്‍മാരുടെ വെല്‍ഫയറും തങ്ങളുടെ ലക്ഷ്യമാണെന്ന് ഓല മാനേജിങ് ഡയറക്ടര്‍ ബെന്‍ ലെഗ്ഗ പറഞ്ഞു.