സിനിമയില്‍ ഇംഗ്ലീഷ് പറയുന്നവര്‍ കുറവാണെന്ന് പറയുകയാണ് നടന്‍ ബൈജു. സുരേഷ് ഗോപി, മമ്മൂട്ടി, പൃഥ്വിരാജ് എന്നിങ്ങനെ വളരെ കുറച്ച് പേരെ ഇംഗ്ലീഷ് പറയുകയുള്ളൂവെന്ന് ബൈജു പറഞ്ഞു. പുതിയ തലമുറയില്‍ പെട്ട അഭിനേതാക്കളിലും ഇംഗ്ലീഷ് പറയുന്നവര്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു.
‘സിനിമയില്‍ ഇംഗ്ലീഷ് പറയുന്ന ആളുകള്‍ കുറവാണ്. ഇംഗ്ലീഷ് പ്രൊനൗണ്‍സിയേഷന്‍ പറയുമ്പോള്‍ ആദ്യം പറയേണ്ടത് സുരേഷ് ഗോപിയുടെ പേരാണ്. പുള്ളി എം.എ ലിറ്ററേച്ചറാണ്. പൃഥ്വിരാജും മമ്മൂക്കയും അടിപൊളിയായി പറയും. ബാക്കിയുള്ളവരൊക്കെ ഒപ്പിക്കും. ഇന്നത്തെ തലമുറയില്‍ ഇംഗ്ലീഷ് പറയുന്നവര്‍ കുറവാണ്.
ദി കിങ്ങില്‍ മമ്മൂക്ക പറയുന്ന ഡയലോഗ് പറയാന്‍ ഇന്നത്തെ തലമുറയില്‍ ആര്‍ക്ക് പറ്റും. പൃഥ്വിരാജ് പറയുമായിരിക്കും. എന്റെ അറിവിലുള്ളത് പറയുകയാണ്. എനിക്കും അത് ചെയ്യാന്‍ പ്രയാസമായിരിക്കും. സെന്‍സുള്ള ആള്‍, സെന്‍സിബിലിറ്റി ഉള്ള ആളെന്നൊന്നും നമ്മള്‍ പറയില്ല, രാജുവിന് ആ
റോള്‍ കറക്ടായിരിക്കും,’ ബൈജു പറഞ്ഞു.
താളവട്ടം ഇന്നത്തെ തലമുറയില്‍ ആര് ചെയ്യുമെന്ന് ചോദ്യത്തിന് ആരെക്കൊണ്ടും ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു ബൈജുവിന്റെ മറുപടി. ‘അതിലൊരു സംശയമേ വേണ്ട. ആരെക്കൊണ്ടും ചെയ്യാന്‍ പറ്റില്ല. ആര് ചെയ്താലും അതുപോലെ വരില്ല.
ഇപ്പോഴത്തെ നായികമാരുടെ സിനിമകള്‍ ഞാന്‍ അധികം കണ്ടിട്ടില്ല. ഞാന്‍ കണ്ടിട്ടുള്ള ഗംഭീര നടിമാര്‍ ശോഭനയും ഉര്‍വശിയും തന്നെയാണ്. ഉര്‍വശി ഹ്യൂമര്‍ ചെയ്യും. ഇപ്പോഴുള്ള എത്ര നടിമാര്‍ക്ക് ഹ്യൂമര്‍ ചെയ്യാന്‍ പറ്റും. ശോഭനയെ പറ്റി പറയുമ്പോള്‍ ഒറ്റ പടം പറഞ്ഞാല്‍ പോരേ, പാച്ചിക്കയുടെ മണിച്ചിത്രത്താഴ്. അവര്‍ എന്തുമാത്രം നല്ല റോളുകള്‍ അഭിനയിച്ചിട്ടുണ്ട്.
പുതിയ നായികമാര്‍ അധികം സിനിമകളില്‍ അഭിനനയിച്ച് അവരുടെ പ്രതിഭ തെളിയിച്ചിട്ടില്ല. ഇപ്പോഴത്തെ നടിമാര്‍ മൂന്ന് സിനിമയില്‍ അഭിനയിക്കും. അത് കഴിയുമ്പോള്‍ നേരെ കന്നഡയില്‍ പോകും. പിന്നെ തമിഴില്‍ പോയി തെലുങ്കില്‍ പോയി പിന്നെ അങ്ങനെയൊരു പോക്കാണ്,’ ബൈജു പറഞ്ഞു.
Content Highlight: baiju about the king and thalavattom movies