ലോകകപ്പ് പൂരം മുറുകിനില്‍ക്കുമ്പോള്‍ 22ാം മത്സരത്തില്‍ പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സിന്റെ ഭേദപ്പെട്ട നിലയിലാണ്.
പാകിസ്ഥാന് വേണ്ടി അബ്ദുള്ള ഷഫീഖ് 58 (75) റണ്‍സും ക്യാപറ്റന്‍ ബാബര്‍ അസം 74 (92) റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഷദബ് ഖാനും ഇഫ്തിഖര്‍ അഹമ്മദും 40 റണ്‍സ് വീതവും നേടിയിരുന്നു. ടീമിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിക്കാന്‍ ഇഫ്തിഖര്‍ 27 പന്തില്‍ നിന്ന് ആറ് സിക്സറുകളും നാല് ബൗണ്ടറികളുമുള്‍പ്പെടെയാണ് 40 റണ്‍സ് അടിച്ചത്.
This was a beautiful gesture. Babar Azam didn’t let Nabi tie his shoe laces out of respect and removed his gloves instead to tie his shoe lace. ❤️💯 #CWC23 pic.twitter.com/UFMehoyGmZ
— Saif Ahmed 🇧🇩 (@saifahmed75) October 23, 2023
മത്സരത്തില്‍ രസകരമായത് പാക് നായകന്‍ ബാബറിന്റെ ഷൂ ലെയ്സ് അഴിഞ്ഞപ്പോള്‍ സഹായത്തിനായി ആദ്യം അഫ്ഗാന്‍ സ്പിന്‍ ബൗളര്‍ മുഹമ്മദ് നബിയുടെ അടുത്ത് വന്നെങ്കിലും പിന്നീട് മടങ്ങിയതാണ്. എന്നാല്‍ ബാബറിനെ സഹായിക്കാന്‍ നബി അപ്പോഴും മുന്നോട്ടുവന്നിരുന്നു. അഫ്ഗാനിസ്ഥാന്‍ സീനിയര്‍ താരമായതുകൊണ്ടാവാം ബാബര്‍ സഹായം നിരസിച്ചത്. ശേഷം നബി ബാബറിന്റ മുതുകില്‍ തട്ടുകയുമായിരുന്നു.
അഫ്ഗാനിസ്ഥാനുവേണ്ടി നൂര്‍ അഹമ്മദ് 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നവീന്‍ ഉള്‍ ഹഖ് ഏഴ് ഓവറില്‍ 54 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. മുഹമ്മദ് നബി 10 ഓവറില്‍ വിക്കറ്റൊന്നും നേടാതെ 31 റണ്‍സ് വിട്ടുകൊടുത്ത് മികച്ച പ്രകടനവും നടത്തി.
Babar Azam didn’t allow Mohammad Nabi to tie his shoe as a mark of respect 🩵💚 pic.twitter.com/n1CWuuaRbn
— CricTracker (@Cricketracker) October 23, 2023
നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. അഫ്ഗാന്‍ ഏറ്റവും അവസാനവും.
എന്നാല്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ ഇരുകൂട്ടരും വിജയപ്രതീക്ഷയിലാണ്. നേരത്തെ ഇംഗ്ലണ്ടിനെതിരെ 69 റണ്‍സിന് അഫഗാന്‍ വിജയിച്ചിരുന്നു. ഈ കളിയില്‍ വിജയിച്ചാല്‍ അഫ്ഗാനിസ്ഥാന് ആറാം സ്ഥാനത്തേക്കും പാകിസ്ഥാന് നാലാം സ്ഥാനത്തേക്കും ഉയരാം.
Content Highlights: Babar Azam didn’t let Nabi tie his shoe laces out of respect