മലയാളത്തിലെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. നാലുപതിറ്റാണ്ടോളമായി കളം നിറഞ്ഞ് നിൽക്കുകയാണ് സീനിയർ താരങ്ങൾ.
മലയാളത്തിലെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. നാലുപതിറ്റാണ്ടോളമായി കളം നിറഞ്ഞ് നിൽക്കുകയാണ് സീനിയർ താരങ്ങൾ.
വർഷങ്ങളായി വ്യത്യസ്ത വേഷങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഇരുവർക്കും ഭാവിയിൽ രണ്ട് പകരക്കാർ ഉണ്ടാവുമോയെന്നത് എന്നും മലയാളികളുടെ ചോദ്യമാണ്.
മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം ആരായിരിക്കും എന്നതിന് മറുപടി പറയുകയാണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. അവരെ പോലെ രണ്ടുപേർ ഇനി ഉണ്ടാവുകയെന്നത് പ്രയാസമാണെന്ന് ബി. ഉണ്ണികൃഷ്ണൻ പറയുന്നു. ദി മലബാർ ജേർണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ എന്തായാലും മുമ്പോട്ട് തന്നെ പോവും എന്നതിൽ സംശയമൊന്നുമില്ല. പക്ഷെ അവരെപോലുള്ള താരങ്ങൾ ഇനി ഉണ്ടാവുകയെന്നത് ബുദ്ധിമുട്ട് തന്നെയാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമല്ല ഞാൻ പറയുന്നത്,’ ബി. ഉണ്ണികൃഷ്ണൻ പറയുന്നു.
തമിഴ് സിനിമയിലും ഇങ്ങനെയാണെന്നും കമൽഹാസൻ, രജനികാന്ത് എന്നിവർക്ക് പകരമായി മറ്റുള്ളവരെ ചിന്തിക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴിൽ കമൽ ഹാസൻ, രജിനികാന്ത് എന്നിവരെ പോലെ മറ്റൊരാൾ വീണ്ടും ആവർത്തിക്കാൻ ബുദ്ധിമുട്ടാണ്. വിജയ് എന്തൊരു വലിയ താരമാണെന്ന് നമ്മൾ പറയാറുണ്ട്. അതിൽ യാതൊരു സംശയവുമില്ല വിജയ് വലിയ താരമാണ്. അതുപോലെ അജിത് വലിയൊരു താരമാണ്.
പക്ഷെ ആ രണ്ടുപേരുകളുടെ കൂടെ ഇവരുടെ പേര് നമുക്ക് ചേർത്ത് വെക്കാൻ പറ്റുമോ. കമൽ ഹാസൻ, രജിനികാന്ത് എന്ന് പറയുന്ന പോലെ വിജയ്, അജിത് എന്ന് പറയാൻ നമുക്കൊരു ബുദ്ധിമുട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എല്ലാ സിനിമാ ഇൻഡസ്ട്രിയിലും ഇതുണ്ട്.
സിനിമ മാത്രമല്ല സ്പോർട്സിലും അങ്ങനെയാണ്. അവിടെയും അങ്ങനെയല്ലേ. ബ്രയാൻ ലാറ, സച്ചിൻ ഇവർക്ക് ശേഷം ആരായിരുന്നു. എന്നാൽ ഫുട്ബോളിൽ മാത്രമാണ് അതിങ്ങനെ തുടർന്ന് വരുന്നതെന്ന് എനിക്ക് തോന്നുന്നു,’ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു
Content Highlight: B.Unnikrishnan Talk About Mammootty And Mohanlal