മരണത്തിന്റെ അമ്പ് ശരീരത്തില്‍ തൊടുന്നതിന് തൊട്ട് മുമ്പും അയ്യപ്പന്‍ കവിതയെഴുതിയിരുന്നു. ഒരു പക്ഷെ അമ്പ് ദേഹത്ത് കൊണ്ട് വേദനിക്കുമ്പോഴായിരിക്കും ആ അക്ഷരങ്ങള്‍ ഉതിര്‍ന്നത്.
മരണത്തെ മുഖാമുഖം കണ്ടിരിക്കുന്ന അയ്യപ്പന് വേട്ടക്കാരന്റെ അമ്പിനെക്കുറിച്ചല്ലാതെ മറ്റെന്ത് പറയാനാകും. ആശുപത്രിയില്‍ മരിച്ചുകിടക്കുന്ന സമയത്ത് ആരോ കുപ്പായത്തിന്റെ കൈമടക്ക് നിവര്‍ത്തിയപ്പോള്‍ ആ കീറക്കടലാസ് താഴേക്ക് വീണു. അതില്‍ അയ്യപ്പന്‍ സ്വന്തം മരണം എഴുതി വെച്ചിരുന്നു.
എ അയ്യപ്പന്‍ അവസാനമായെഴുതിയ കവിത “പല്ല്”
അമ്പ്
ഏത് നിമിഷത്തിലും മുതുകില്‍ തറയ്ക്കാം.
പ്രാണനും കൊണ്ട് ഓടുകയാണ്.
വേടന്‍റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിന് ചുറ്റും
എന്‍റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ.
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന് ഈ ഗര്‍ജ്ജനം സ്വീകരിക്കൂ…
(അടുത്ത വരി വ്യക്തമല്ല, അവസാന വരി )
……….. ഞാന്‍ ഇരയായി.