ഏറെ നേരം ഇരുന്നുള്ള ജോലി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ നടുവേദന, കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങളുണ്ടാകാം.തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നു. തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദം എന്നിവ താളംതെറ്റുന്നതിന് ഇതു കാരണമാകമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരുന്നു ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ രക്തപ്രവാഹത്തെ ഇത് ബാധിക്കാം.
ഹൃദ്രോഗങ്ങൾക്ക് സാധ്യത
ഇരുന്ന് ജോലി ചെയ്യുമ്പോൾ രക്തവാഹിനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരവേദന
കഴുത്ത് വേദന, നടുവേദന , കാൽ മുട്ട് വേദന എന്നിവയാണ് പ്രധാനമായും ഉണ്ടാകുന്നത്. കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഇടവിട്ട് എഴുന്നേറ്റ് നടക്കേണ്ടത് അത്യാവശ്യമാണ്. പടികൾ കയറുകയോ അഞ്ച് മിനിറ്റ് നടക്കുകയോ ചെയ്യുന്നത് ശരീരവേദന കുറയ്ക്കാൻ സഹായിക്കും.
അമിതവണ്ണം
കമ്പ്യൂട്ടറിന്റെ മുന്നിൽ അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകും. ഇരുന്ന് ജോലി ചെയ്യുമ്പോൾ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞ് കൂടുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.
പ്രമേഹം
അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ടൈപ്പ് 2 പ്രമേഹം പിടിപെടാമെന്ന് നോർവെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നടത്തിയ പഠനത്തിൽ പറയുന്നു.
പരിഹാര മാർഗങ്ങൾ
ലിഫ്റ്റും എലിവേറ്ററും കഴിയുന്നത്ര ഉപയോഗിക്കാതിരിക്കുക. കോണിപ്പടികള്‍ കയറിയിറങ്ങുക.
ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്.
ഇരുചക്ര വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അത് പരമാവധി കുറച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക. .
തൂക്കുക, തറ തുടയ്ക്കുക, വസ്ത്രം അടിച്ചു നനയ്ക്കുക. ഇത് ശരീരത്തിലെ പല പേശികള്‍ക്കും വ്യായാമം നല്‍കും.