Kerala News
കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 20, 04:02 pm
Thursday, 20th March 2025, 9:32 pm

തലശേരി: കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍ (49) ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇന്ന്‌ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെടിയൊച്ചയുടെ ശബ്ദം കേട്ടാണ് പരിസരവാസികള്‍ അപകടസ്ഥലത്ത് എത്തിയത്. സംഭവത്തില്‍ പരിയാരം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlight: Auto driver shot dead in Kannur