Advertisement
Sports News
ചാമ്പ്യന്‍സ് ട്രോഫിക്ക് ചാമ്പ്യന്‍ ക്യാപ്റ്റനുണ്ടാകില്ലേ? സ്‌ക്വാഡ് പുറത്തുവിട്ട് കങ്കാരുപ്പട!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 13, 02:46 am
Monday, 13th January 2025, 8:16 am

2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗങ്ങളടങ്ങുന്ന സ്‌ക്വാഡാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്ത് വിട്ടത്. ഓസീസ് സ്റ്റാര്‍ ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലാണ് കങ്കാരുപ്പട ഇറങ്ങുന്നത്.

ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ ശക്തമായ സ്‌ക്വാഡാണ് ടീം പുറത്ത് വിട്ടത്. എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ സൂപ്പര്‍ താരമായ കമറൂണ്‍ ഗ്രീനിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കാലിന്റെ ശസ്ത്രക്രിയ കാരണം സുംഖം പ്രാപിക്കാത്ത ബാറ്റര്‍ കാരറൂണ്‍ ഗ്രീനിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ടൂര്‍ണമെന്റില്‍ ഗ്രൂപ് ബിയിലുള്ള ഓസീസിന് അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവരാണ് ലീഗ് മത്സരങ്ങളിലെ എതിരാളികള്‍. അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പാറ്റ് കമ്മിന്‍സിന്‍രെ നേതൃത്വത്തില്‍ ഓസീസ് ഒരു സമനിലയടക്കം 3-1ന് വിജയം സ്വന്തമാക്കിയിരുന്നു.

പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും കമ്മിന്‍സ് വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. എന്നാല്‍ അവസാന മത്സരത്തില്‍ പരിക്ക് പറ്റിയ കമ്മിന്‍സ് നിലവില്‍ വിശ്രമത്തിലാണ്. ഓസീസിന്റെ ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലിയാണ് ഇക്കാര്യം പറഞ്ഞത്. ഓസീസിന് വേണ്ടി ചുരുങ്ങിയ കാലം കൊണ്ട് ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും നേടിക്കൊടുത്ത ക്യാപ്റ്റനാണ് കമ്മിന്‍സ്.

എന്നാല്‍ പരിക്കിന്റെ പിടിയിലായതോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കമ്മിന്‍സ് കളിക്കാന്‍ സാധ്യത കുറവാണെന്ന് പല മാധ്യമ റിപ്പോര്‍ട്ടിലുമുള്ളത്. പരിക്ക് കാരണം കമ്മിന്‍സ് ശ്രീലങ്കയോടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നിരുന്നാലും ടൂര്‍ണമെന്റിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും ടീമിന് സ്‌ക്വാഡില്‍ മാറ്റം വരുത്താം. ഇതോടെ പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓപ്ഷന്‍ ഉണ്ടെന്ന് ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലി പറഞ്ഞിരുന്നു.

‘മുമ്പത്തെ ടൂര്‍ണമെന്റിലേത് പോലെ മികച്ച സ്‌ക്വാഡ് നിലനിര്‍ത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ എതിരാളികളെയും സാഹചര്യങ്ങളെയും ആശ്രയിച്ച് ഞങ്ങള്‍ എല്ലാ സ്ഥലങ്ങള്‍ക്കും ഓപ്ഷനുകള്‍ സൂക്ഷിച്ചിട്ടുണ്ട്,’ജോര്‍ജ് ബെയ്ലി പറഞ്ഞു.

ഓസ്‌ട്രേലിയയുടെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്‌സ് കാരി, നഥാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലാബുഷാഗ്‌നെ, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ

Content Highlight: Australia announce squad for ICC Champions Trophy 2025