national news
പീഡന ശ്രമം എതിര്‍ത്തു: രാജസ്ഥാനില്‍ 17കാരന്‍ എട്ടുവയസുകാരിയെ കഴുത്തറത്ത് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 16, 05:35 pm
Tuesday, 16th May 2023, 11:05 pm

ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ പീഡന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് എട്ടുവയസുകാരിയെ 17കാരന്‍ കഴുത്തറുത്ത് കൊന്നു.

പ്രതി മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും എതിര്‍ത്തപ്പോള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്.

അതേസമയം ഒരു കാലിത്തൊഴുത്തില്‍ നിന്നാണ് കുട്ടിയുടെ കഴുത്തറത്ത നിലയിലുള്ള മൃതദേഹം കണ്ടെടുത്തുന്നതെന്ന് പൊലീസ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ കൊലപാതകം, പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം പ്രതി ഇപ്പോള്‍ ഒളിവിലാണെന്നും അയാളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.

CONTENT HIGHLIGHT: Attempted rape resisted: 17-year-old strangles eight-year-old girl in Rajasthan