News
ഞങ്ങൾ പേ ടി.എം അൺ ഇൻസ്റ്റാൾ ചെയ്യുകയാണ്‌: വിവരം ചോർത്തിയതിന്‌ പേ ടി. എമ്മിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 26, 10:17 am
Saturday, 26th May 2018, 3:47 pm

ന്യൂദൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച്, വ്യക്തി വിവരങ്ങൾ കൈമാറി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ, ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേ ടി.എമിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല.

ഇനി മുതൽ പേ ടി.എം സേവനങ്ങൾ ഉപയോഗിക്കില്ലെന്നും, പേ ടി.എം അപ്പ്ളിക്കേഷൻ ഫോണിൽ നിന്ന് നീക്കം ചെയ്തതായി കാണിച്ചുമാണ്‌ കൂടുതൽ കമന്റുകളും. വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന കമ്പനിയുടെ പോസ്റ്റിനടിയിലാണ്‌ ഉപഭോക്താക്കൾ കമന്റുകൾ കൊണ്ട് പൊങ്കാലയിടുന്നത്.



വീഡിയോ കണ്ടിരുന്നോ എന്നും, സീനിയർ വൈസ് പ്രസിഡന്റിനെ പുറത്താക്കിയോ എന്നും ചോദിക്കുന്ന വ്യക്തിക്കൾക്ക് പേ ടി.എം പേജ് കൃത്യമായി മറുപടി നല്കുന്നില്ല. അതേ സമയം വാർത്ത വ്യാജമാണെന്ന ഒഴുക്കൻ മറുപടി മാത്രമാണ്‌ എല്ലാവർക്കും നല്കുന്നത്. വിവരങ്ങൾ നൂറ​‍് ശതമാനം സുരക്ഷിതമാണെന്നും മറുപടി കമന്റുകളിലൂടെ പേ ടി.എം പറയുന്നു.

ഇതിന്‌ മുമ്പ് പേ ടി.എം വഴി പണം നഷ്ട്ടപെട്ടവരും, പേ ടി.എമിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് കമന്റ് ബോക്സുകളിൽ എത്തുന്നുണ്ട്.



‘കോബ്രാ പോസ്റ്റ്’ എന്ന മാധ്യമ സ്ഥാപനം ഇന്നലെ, പേ ടി.എം സീനിയർ വൈസ് പ്രസിഡന്റ് അജയ് ശേഖർ ശർമ്മയെ, പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് സമീപിച്ചതായി വെളിപെടുത്തിയിരുന്നു.



പുഷ്പ് ശർമ്മ എന്ന മാധ്യമ പ്രവർത്തകൻ നടത്തിയ രഹസ്യ ക്യാമറാ ഓപ്പറേഷനിലൂടെയാണ്‌ കോബ്രാ പോസ്റ്റ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

സ്വകാര്യത മൗലികവകാശമാക്കി അധിക നാളുകൾ കഴിയും മുമ്പ് പുറത്തു വന്ന വാർത്ത രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കളെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്‌. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.