അത്‌ലെറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സിവിറ്റാസ് മെട്രോപൊളിറ്റന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-5-2 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ നെതര്‍ലന്‍ഡ് താരം മെംബിസ് ഡിപേയാണ് അത്‌ലെറ്റികോ മാഡ്രിഡിന്റെ ഏകഗോള്‍ നേടിയത്.
മറുപടി ഗോളിനായി സന്ദര്‍ശകര്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും അത്‌ലെറ്റികോ പ്രതിരോധം മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളിലും എല്ലാം ആതിഥേയരാണ് മുന്നിട്ടു നിന്നത്. 11 ഷോട്ടുകളാണ് അത്‌ലെറ്റികോ മാഡ്രിഡ് സെവിയ്യയുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് അത്‌ലെറ്റികോ മാഡ്രിഡ് വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ മാഡ്രിഡ് കോപ്പ ഡെല്‍ റേ സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.
അതേസമയം ലാ ലിഗയില്‍ 20 മത്സരങ്ങളില്‍ നിന്നും 13 വിജയവും രണ്ട് സമനിലയും അഞ്ചു തോല്‍വിയും അടക്കം 41 പോയിന്റുമായി നാലാം സ്ഥാനത്താണ് അത്‌ലെറ്റികോ മാഡ്രിഡ്. അതേസമയം 21 മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും ഏഴ് സമനിലയും 11 തോല്‍വിയുമായി 16 പോയിന്റോടെ 17 സ്ഥാനത്താണ് സെവിയ്യ.